Kattappana , idukki

Kattappana , idukki ഏലത്തിൻ്റെയും കുരുമുളകിൻ്റെയും സുഗ?

07/03/2026
17/12/2025

*വായിക്കാതിരിക്കരുത്, സമയം കണ്ടെത്തി മുഴുവൻ വായിക്കാൻ ശ്രമിക്കുക.
❤️ ഇന്നത്തെ തലമുറയിലെ മക്കൾ❤️

ലക്ഷ്യങ്ങളില്ല, കടപ്പാടില്ല !

ബന്ധങ്ങളില്ല ,ബന്ധുക്കളെ ഇഷ്ടമില്ല ,
നാട്ടുകാരെ ഇഷ്ടമല്ല

പാതിരാത്രി
സഞ്ചാരങ്ങൾ..
ചോദ്യം ചെയ്‌താൽ വീട്ടിൽ ബഹളം ...
രാത്രി 2 മണി വരെ ഉറങ്ങില്ല, ഉച്ചവരെ ഉറങ്ങി ഉച്ചയ്ക്ക് എഴുന്നേൽക്കുന്നു ..!

സ്വന്തം വീട്ടിലെയോ,പറമ്പിലെയോ,
ഒരു പണിയും ചെയ്യില്ല!..

വില കുറഞ്ഞ വസ്ത്രങ്ങൾ,
ചെരിപ്പ് ഇവ വാങ്ങാൻ പറഞ്ഞാൽ
ഇഷ്ടപ്പെടില്ല !

സ്വന്തമായി സമ്പാദിക്കുന്ന തുക സ്വന്തം കാര്യത്തിന് മാത്രം!..
നിയമത്തോടും നിയമവ്യവസ്ഥയോടും പുച്ഛം!....
ആചാരങ്ങളോട്,സംവിധാനങ്ങളോട്, അവഗണന!......

തിന്നാൻ ഉള്ളത് മേശയിൽ കിട്ടണം !..
കഴിച്ച പാത്രമോ,ഉടുത്ത തുണിയോ,
കഴുകില്ല!...

കടയിൽ പോയി സാധനം വാങ്ങാൻ മടി, ഓൺലൈൻ പർച്ചേസ് മാത്രം..
നാട്ടുകാരോടും,ബന്ധുക്കളോടും മിണ്ടില്ല.

പിന്നെ എങ്ങനെയെങ്കിലും,കുടുംബസ്വത്ത്‌
ബാങ്കിൽ പണയം വയ്പ്പിച്ചു,,
യൂറോപ്പിന് പോകാൻ ഉള്ള പരിപാടികൾ തുടങ്ങും.....( അല്ലെങ്കിൽ ഒരു വണ്ടി വേണം. മുടി സ്ട്രേറ്റ് ചെയ്യണം. കളർ അടിക്കണം)

സമ്മതമല്ലെങ്കിൽ മാതാപിതാക്കളോട്
കലഹം..
രക്ഷപെട്ടാൽ ഭാഗ്യം!

ചിലപ്പോൾ ഇങ്ങനെ അക്രമത്തിലും,
കൊലപാതകത്തിലും,
എത്തും...
ചില മക്കൾ ആത്മഹത്യ ചെയ്യും..
ജീവിതകാലം മുഴുവൻ മാതാപിതാക്കൾക്കു കണ്ണീർ മാത്രം
ബാക്കി!...

ഇതൊക്കെ,ചൂണ്ടികാണിക്കുന്നവരെ,,
80 K ആളുകൾ, തന്ത വൈബ്,
എന്ന് വിളിച്ചു ഇൻസ്റ്റയിൽ പോസ്റ്റ്‌
ഇടും!...

ഇതിൽ ആണ് പെണ്ണ് എന്ന വ്യത്യാസം ഇല്ല...

എന്റെ ലൈഫ് എന്റെ തീരുമാനം എന്ന രീതിയിൽ പോസ്റ്റ്‌കൾ ഇടും..
സ്വാതന്ത്ര്യം വേണം അത് മാത്രം ചിന്ത!....

ആർക്ക് പോയി!????

നല്ല ഭക്ഷണം കഴിക്കാതെയും,
നല്ല വസ്ത്രം ധരിക്കാതെയും,
ഈ മക്കളുടെ എല്ലാ ആവശ്യങ്ങളും
നടത്തികൊടുത്ത മാതാ പിതാക്കൾ,,
അവസാനനാൾ വരെയുo കഴുതകളെ പോലെ പണിയെടുക്കണo....

മാതാപിതാക്കളുടെ, ബന്ധുക്കളുടെ,
അമിത ലാളന!! അവര് തന്നെ അതിന് കാരണക്കാർ...

ഇല്ലായ്മ എന്നൊന്ന് ഇവർ അറിഞ്ഞിട്ടില്ല..
ശിക്ഷണകുറവും,ഭക്ഷണ കൂടുതലും...

കാശ് ഇല്ലെങ്കിലും കടം വാങ്ങി ഇവരുടെ എല്ലാം ആവശ്യങ്ങളും നടത്തികൊടുക്കും ; അത് അത്യാവശ്യമാണോ ; ആവശ്യമാണോ ; അനാവശ്യമാണോ എന്ന് ചിന്തിക്കുക കൂടിയില്ല..!!

ഇല്ലാത്ത പൈസ മുടക്കി മറ്റുള്ളവരുടെ
ഒപ്പമെത്തിക്കാൻ ; മൊബൈൽ,
വാഹനം, etc...വാങ്ങി കൊടുക്കും...

ചെറുപ്പത്തിൽ തെറ്റുകൾ
ചൂണ്ടികാണിക്കപ്പെടാതെപോയത്,,
ഇല്ല വല്ലായ്മകൾ അറിയിക്കാതെ പോയത് ഒക്കെ മാതാപിതാക്കളുടെ തെറ്റു തന്നെയാണ്..

അതാരും ചിന്തിക്കാറില്ല എന്നതാണ് വാസ്തവം!!

മാതാപിതാക്കൾക്ക് മക്കളിലുള്ള അമിതവിശ്വാസവും ;
അവരുടെ തെറ്റുകളുടെ ന്യായീകരണവും ; മക്കൾക്ക് തിന്മയിലേക്കുള്ള പാത തെളിയിക്കുന്നു!!

ഒന്നേ ചെയ്യാനുള്ളൂ.....

മക്കൾക്കു വേണ്ടി ഒത്തിരി സ്വത്തുക്കൾ കരുതിവെക്കാതിരിക്കുക.
പറയുന്ന ആവശ്യങ്ങൾ എല്ലാം നടത്തി കൊടുക്കാതിരിക്കുക.
അവർക്കു മാന്യമായ വിദ്യാഭ്യാസം
കൊടുക്കുക.
ഇല്ലായ്മകൾ അറിയിച്ച് വളർത്തുക. അവരെ ചെറുപ്പം മുതലേ സ്വയം പര്യാപ്തരാവാൻ ശീലിപ്പിക്കുക.

തെറ്റുകൾ ചെറുപ്പം മുതലേ തിരുത്തുക..
ശാസനയും,ശിക്ഷണവും,വേണ്ടത് പോലെ നൽകുക...

എൻ്റെ കുട്ടി എല്ലാ കാര്യത്തിലും ഒന്നാമനാവണം എന്ന ചിന്ത മാതാപിതാക്കൾ ഉപേക്ഷിക്കുകതന്നെവേണം..

മാറ്റിയെടുക്കേണ്ടത് ഓരോരുത്തരുമാണ്

ദയവുചെയ്ത് ഷെയർ ചെയ്യാൻ മടിക്കരുത്!

❤️💕

കട്ടപ്പന നഗരസഭ റവന്യൂ ഇൻസ്പെക്ടർ സത്യജിത്ത് നിര്യാതനായി.....ആദരാഞ്ജലികൾ💐
05/11/2025

കട്ടപ്പന നഗരസഭ റവന്യൂ ഇൻസ്പെക്ടർ സത്യജിത്ത് നിര്യാതനായി.....
ആദരാഞ്ജലികൾ💐

ATT പെർമിറ്റ് ബസ്   മിടുക്കിക്കുംറോബിൻ്റെ ഗതിയോ ❓ മോട്ടോർ വാഹന വകുപ്പ് ട്രിപ്പ് മുടക്കി ബസ് സ്റ്റേഷനിൽ പിടിച്ചിട്ടു  ഹൈറ...
20/10/2025

ATT പെർമിറ്റ് ബസ് മിടുക്കിക്കും
റോബിൻ്റെ ഗതിയോ ❓ മോട്ടോർ വാഹന വകുപ്പ് ട്രിപ്പ് മുടക്കി ബസ് സ്റ്റേഷനിൽ പിടിച്ചിട്ടു

ഹൈറേഞ്ച് കാർ ഏറെ പ്രതീക്ഷയോടെ സ്വാഗതം ചെയ്ത സംരംഭമാണ് മിടുക്കി എന്ന ബസ്. രാത്രി രണ്ടുമണിക്ക് നെടുങ്കണ്ടത്ത് നിന്നും പുറപ്പെട്ട് എഴുകുംവയൽ - കട്ടപ്പന -കുട്ടിക്കാനം മുണ്ടക്കയം - മണിമല - റാന്നി- പത്തനംതിട്ട - കഴക്കൂട്ടം- വഴി
തിരുവനന്തപുരം
#ടെക്നോപാർക്ക്
റീജിയണൽ കാൻസർ സെൻറർ
#മെഡിക്കൽകോളജ്
എന്നിവിടങ്ങളിൽ രാവിലെ 8.45 ന് (എട്ടേമുക്കാലോടെ) എത്തിച്ചേരുന്ന ബസ് കാൻസർ രോഗികൾ, ഇൻഫോപാർക്ക് ജീവനക്കാർ, സെക്രട്ടറിയേറ്റിൽ അടക്കം വിവിധ ആവശ്യങ്ങൾക്ക് പോകുന്നവർ, തുടങ്ങി നിരവധി ഹൈറേഞ്ച് കാർക്ക് പേർക്ക് പ്രതീക്ഷ നൽകിയ ട്രിപ്പാണ്.

AIT പെർമിറ്റിൽ ഓടുന്ന ബസ്സുകൾ ട്രിപ്പുകളുടെ ഇടയിൽ നിന്നും ആളുകളെ കയറ്റാൻ പാടില്ല എന്ന് കാരണം പറഞ്ഞുകൊണ്ട് ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശാനുസരണം ആണ് മോട്ടോർ വാഹന വകുപ്പ് നെടുങ്കണ്ടം ആർടിഒയുടെ കീഴിലുള്ള ഉദ്യോഗസ്ഥർ വാഹനം പിടിച്ചെടുത്തത് .

കേരളത്തിലെ യാത്രാ പ്രശ്നങ്ങൾക്ക് പൂർണ്ണ പരിഹാരം നൽകുവാൻ കെഎസ്ആർടിസിക്ക് കഴിയാത്തതിനാൽ സ്വകാര്യമേഖലയെ കൂടി സംരക്ഷിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഇത്തരം ദീർഘദൂര യാത്രകളിൽ കൂടുതൽ സൗകര്യങ്ങൾ ഉള്ള സ്വകാര്യ ബസ് സർവീസുകൾ പ്രോത്സാഹിപ്പിക്കേണ്ടതാണ്.

ബസിന് റൂട്ടിൽ ഏതെങ്കിലും വിധത്തിലുള്ള കുറവുകൾ ഉണ്ടെങ്കിൽ സർവീസ് ഓടി തിരിച്ചെത്തുമ്പോൾ ബസ് ഹാജരാക്കണമെന്ന് പറഞ്ഞുകൊണ്ട് യാത്രക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കേണ്ട ഉത്തരവാദിത്വം മോട്ടോർ വാഹന വകുപ്പിന് ഉണ്ടാകണ്ടേ. ബസിൽ കയറുന്നവർ ബസിന്റെ പെർമിറ്റ് കറക്റ്റ് ആണോ എന്ന് പരിശോധിച്ചാണോ ബസിൽ യാത്ര ചെയ്യുക ?
വളരെ അത്യാവശ്യത്തിന് യാത്ര ചെയ്ത ക്യാൻസർ സെന്ററിൽ എത്തേണ്ട രോഗികൾ ഉൾപ്പെടെ ഉള്ളവരുടെ സ്ഥിതി?

ഒരു #വനിതാസംരംഭപ്രസ്ഥാനം ആദ്യ ദിവസം തന്നെ വഴി മുടക്കി

18/10/2025

സുന്ദരിയായ തൂവൽ വെള്ളച്ചാട്ടത്തിന്റെ ഈ രൗദ്ര ഭാവം അവിടെ പോയിട്ടുള്ളവർക്ക് മനസ്സിലാവും...

18/10/2025

കനത്ത മഴയിൽ നിറഞ്ഞു കവിഞ്ഞ തൂവൽ വെള്ളച്ചാട്ടം

ഷോക്കേറ്റ് മരിച്ചു.KSEB  വണ്ടൻമേട് ഇലക്ട്രിക്കൽ സെക്ഷൻ  പരിധിയിൽ കൊച്ചറ കോങ്കല്ലുമേട് ഇലവുങ്കൽ അജി എന്ന ക്ഷീരക കർഷകനാണ് ...
11/10/2025

ഷോക്കേറ്റ് മരിച്ചു.
KSEB വണ്ടൻമേട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കൊച്ചറ കോങ്കല്ലുമേട് ഇലവുങ്കൽ അജി എന്ന ക്ഷീരക കർഷകനാണ് കറവയന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്

Address

Kattappana
Idukki
KOCHI

Website

Alerts

Be the first to know and let us send you an email when Kattappana , idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share