03/03/2026
കോട്ടയത്തുനിന്ന് മണാലിയിലേക്ക് ഒരു മലയാളി സംരംഭത്തിൻ്റെ വിജയം !
കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ നിഷാദും ഭാര്യ സംഗീതയും ചേർന്ന് മണാലിയിൽ തുടക്കം കുറിച്ച വേറിട്ട യാത്രാ സംരംഭമാണ് 'ചൊവ്വ ലോകം ക്ലബ് ഇൻ്റർനാഷണൽ'. മണാലിയിൽ എത്തുന്ന സഞ്ചാരികൾ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങൾക്കും താമസ സൗകര്യങ്ങളിലെ അപര്യാപ്‌തതകൾക്കും പരിഹാരമായാണ് ഈ മലയാളി കുടുംബം പത്ത് വർഷം മുൻപ് ടൂറിസം മേഖലയിലേക്ക് കടന്നുവരുന്നത്. ഇന്ന് ആപ്പിൾ തോട്ടങ്ങൾക്കിടയിൽ 23 മുറികളുള്ള സ്വന്തം റിസോർട്ടുമായി അതിഥികൾക്ക് വീടിന്റെ സുരക്ഷിതത്വം ഇവർ ഉറപ്പുനൽകുന്നു.
കേരളീയ രുചിയുള്ള ഭക്ഷണം, ഹൈ-സ്പീഡ് വൈഫൈ, കാലാവസ്ഥയ്ക്കനുസൃതമായ ഫയർ റൂമുകൾ എന്നിവയാണ് ചൊവ്വ ലോകത്തിന്റെ പ്രധാന ആകർഷണങ്ങൾ. ആരോഗ്യരംഗത്ത് പ്രവർത്തിച്ചിരുന്ന നിഷാദിൻ്റെയും സംഗീതയുടെയും പരിചയസമ്പത്ത് സഞ്ചാരികൾക്ക് ഏറെ ആശ്വാസകരമാണ്. യാത്രക്കാർക്ക് ആവശ്യമായ ആരോഗ്യ നിർദ്ദേശങ്ങൾ നൽകുന്നതിനൊപ്പം അടിയന്തര ഘട്ടങ്ങളിൽ ഡോക്‌ടറുടെയും നഴ്സിന്റെയും സേവനവും ഇവർ ഉറപ്പാക്കുന്നു. ഡൽഹിയിൽ നിന്നുള്ള യാത്ര മുതൽ മണാലിയിലെ കാഴ്‌ചകൾ വരെ ഉൾപ്പെടുന്ന വിവിധ പാക്കേജുകൾ ഇവർ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഗുണനിലവാരത്തിന് മുൻഗണന നൽകുന്നതിനായി വർഷത്തിൽ നിശ്ചിത എണ്ണം പാക്കേജുകൾ മാത്രമാണ് ഇവർ ഏറ്റെടുക്കുന്നത്. ടൂറിസത്തിന് പുറമെ, മണാലിയിലെ തനത് ആപ്പിളും ജാമും നേരിട്ട് കേരളത്തിലെത്തിക്കുന്ന ബിസിനസ്സും ഇവർ വിജയകരമായി നടത്തുന്നു.