15/08/2026
ഓണം സഹകരണ വിപണിക്ക് തുടക്കമായി
എടക്കര :ഓണാഘോഷത്തിന്റെ ഭാഗമായി കൺസ്യൂമർഫെഡറേഷന്റെ സഹകരണത്തോടെ എടക്കര ഈസ്റ്റ് ഏറനാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള ഓണം സഹകരണ വിപണി പലേമാടിൽ തുടക്കമായി
സാധാരണക്കാരുടെ ഓണച്ചെലവുകൾ ലഘുഭവിക്കുന്നതിനായി പതിമൂന്ന് ഇനം നിത്യോപയോഗ സാധനങ്ങൾ പ്രത്യേക സബ്സിഡി നിരക്കിലും, മറ്റ് തിരഞ്ഞെടുത്ത വിവിധ ഉപഭോഗ വസ്തുക്കൾക്ക് പത്ത് ശതമാനം മുതൽ നാൽപ്പത് ശതമാനം വരെ വിലക്കുറവിലുമാണ് ഈ വിപണിയിൽ ലഭ്യമാക്കിയിട്ടുള്ളത്. പൊതുവിപണിയെക്കാൾ വിലക്കുറവിൽ സാധനങ്ങൾ സ്വന്തമാക്കാനുള്ള ഈ അവസരം ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടും.
ബാങ്ക് പ്രസിഡന്റ് ടി.കെ. മുജീബ് ഉദ്ഘാടനം നിർവഹിച്ചു
ബാങ്ക് വൈസ് പ്രസിഡന്റ് ജെയ്സൺ മാത്യു അധ്യക്ഷത വഹിച്ചു
ബാക് സെക്രട്ടറി പി.മുംതാസ്,ബാക് ഡയറക്ടർമാരായ ശരീഫ് എടക്കര, കെപി.ലുഖ്മാൻ,അബൂ മണ്ണാർത്തൊടിക, സാലി തലച്ചിറയിൽ, ഉമ്മുസൽമ സ്വാലിഹ്, വിമല പ്രഭാകരൻ, ഹമുദൽ ഗായഫി, ഒ.പി. യുസഫ്, ഷാജഹാൻ,എന്നിവർ പങ്കെടുത്തു