Anjunadu Agriculture Improvement Co-op Society

Anjunadu Agriculture Improvement Co-op Society Development Bank

Happy onam
20/08/2021

Happy onam

05/06/2021


ജൂൺ 5 ലോക പരിസ്ഥിതി ദിനം.
ഹരിതം സഹകരണം.

"ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം" എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. ആവാസവ്യവസ്ഥ പുനസ്ഥാപിക്കാനുള്ള പതിറ്റാണ്ടിൻ്റെ തുടക്കമായാണ് ഈ പരിസ്ഥിതി ദിനത്തെ ഐക്യരാഷ്ട്രസഭ അടയാളപ്പെടുത്തുന്നത്. മനുഷ്യരാശിയുടെ അതിജീവനത്തിന് ഒരുപാട് പ്രധ്യാന്യമുള്ള ഒരു സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കാലാവസ്ഥ വ്യതിയാനവും, പ്രകൃതിക്ഷോഭങ്ങളും നിരന്തരം പുതിയ വെല്ലുവിളികളുയർത്തുമ്പോൾ ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനമെന്ന സന്ദേശത്തിന് ഏറെ പ്രസക്‌തിയുണ്ട്. അത് തിരിച്ചറിഞ്ഞാണ് സഹകരണ വകുപ്പ് 2018 മുതൽ ഹരിതം സഹകരണം പദ്ധതി ആരംഭിച്ചത്. ഇത്തവണ ആ പദ്ധതിയിൽ ഒരു ലക്ഷം പുളിമര തൈകളാണ് വച്ച് പിടിപ്പിക്കുന്നത്. കേരളത്തിലെ ഒരു സംഘത്തിൻ്റെ ഉത്തരവാദിത്വം അഞ്ച് തൈകൾ നട്ട് സംരക്ഷിക്കുകയാണ്. പ്രകൃതിയ കാത്ത് സൂക്ഷിക്കുക എന്ന ഉത്തരവാദിത്വം ഹരിതം സഹകരണം പദ്ധതിയലൂടെ നമുക്ക് സാധ്യമാക്കാം. നമ്മുടെ ആവാസവ്യവസ്ഥ എന്ത് വില കൊടുത്തും സംരംക്ഷിക്കുമെന്ന് ലോക പരിസ്ഥിതി ദിനത്തിൽ നമുക്ക് ദൃഢപ്രതിജ്ഞയെടുക്കാം.

09/05/2021

സഹകരണ അംഗസമാശ്വാസ നിധി വിതരണം, കെയർ ഗ്രേസ് കിറ്റ് വിതരണം, കെയർ ഹോം പദ്ധതിയിൽ പങ്കാളികളായവർക്ക് ആദരം, മികച്ച സഹകരണ സംഘങ്ങ...
02/02/2021

സഹകരണ അംഗസമാശ്വാസ നിധി വിതരണം, കെയർ ഗ്രേസ് കിറ്റ് വിതരണം, കെയർ ഹോം പദ്ധതിയിൽ പങ്കാളികളായവർക്ക് ആദരം, മികച്ച സഹകരണ സംഘങ്ങൾക്കുള്ള അവാർഡ് വിതരണം, 41ാമത് നിക്ഷേപ സമാഹരണ യജ്ഞം.

സംസ്ഥാനതല ഉദ്ഘാടനം.
ഫെബ്രുവരി 5, പകല്‍ 12നു ബഹു.സഹകരണം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.കടകപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.

21/01/2021
Sahakari global KeralaBank
17/01/2021

Sahakari global KeralaBank

16/01/2021

സഹകരണമേഖലയ്ക്ക് കൂടുതല്‍ ശക്തി പകരുന്ന ബജറ്റാണ് ഇന്ന് സ:തോമസ്‌ ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചത്.

സഹകരണ വകുപ്പിന് പ്ലാന്‍ ഇനത്തില്‍ 159 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 40 കോടി രൂപ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കാണ് നല്‍കുക. പ്രാഥമിക സഹകരണ സംഘങ്ങളെ ഏകീകൃത സോഫ്റ്റ് വെയറില്‍ കൊണ്ടുവന്ന് സമ്പൂര്‍ണ്ണമായും ഡിജിറ്റല്‍വല്‍ക്കരിച്ചതിന് ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ബാങ്ക് ആക്കി മാറ്റുന്നതിന് ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരള ബാങ്കിലൂടെ സംരംഭകത്വം വികസനത്തിന് പിന്തുണ നല്‍കുന്നതിനെ കുറിച്ചും ബജറ്റില്‍ പ്രതിപാദിക്കുന്നുണ്ട്.

അമുല്‍ മാതൃകയില്‍ കര്‍ഷകരില്‍ നിന്നും റബ്ബര്‍ സംഭരിക്കുന്നതിനായി ഒരു സഹകരണസംഘം രൂപീകരിക്കും. കേരള റബ്ബര്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിലായി ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കും. ബ്ലോക്ക് അടിസ്ഥാനത്തില്‍ സര്‍വ്വീസ് സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ കോള്‍ഡ് സ്റ്റോറേജ് ചെയിന്‍ ശൃംഖല സ്ഥാപിക്കുന്നത് കാര്‍ഷിക മേഖലയ്ക്ക് ഗുണകരമാകും.

വായ്പ അടിസ്ഥാനമാക്കി കാര്‍ഷികേതര മേഖലയില്‍ ചെറുകിട സംരംഭങ്ങള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പദ്ധതികള്‍ നടപ്പാക്കുന്നതും, സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ നാളികേര സംസ്കരണ യൂണിറ്റുകള്‍, കോ-ഓപ്പ് മാര്‍ട്ടുകള്‍ എന്നിവ വ്യാപകമായി ആരംഭിക്കുന്നതും എടുത്ത് പറയേണ്ടതാണ്.

എസ്.സി/എസ്.ടി സഹകരണസംഘങ്ങള്‍ പുനഃസംഘടിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ഒപ്പം എസ്.സി/എസ്.ടി സംഘങ്ങള്‍ മുന്‍ ജില്ലാസഹകരണ ബാങ്കുകളില്‍ നിന്നും എടുത്ത വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.

കോ-ഓപ്പ് മാര്‍ട്ടുകള്‍ മുഖേന പച്ചക്കറികള്‍ക്ക് തറവില ഉറപ്പാക്കി സംഭരണം നടത്തും. സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ക്ക് കീഴില്‍ കോക്കനട്ട് ക്ലസ്റ്ററുകള്‍ ആരംഭിക്കുന്നതിന് ഓരോ ക്ലസ്റ്ററിനും 10 ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചത് സ്വാഗതാര്‍ഹമാണ്.

കേരള സംസ്ഥാന ഹോമിയോപതി സഹകരണ സംഘത്തിന്റെ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങുന്നതിലേക്കായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്റ്റേറ്റ് ഇന്‍ഷുറന്‍സ് സര്‍വ്വീസ് സഹകരണ സംഘങ്ങളിലേക്ക് കൂടെ വ്യാപിപ്പിക്കുന്നതിനുള്ള തീരുമാനം ഗുണകരമാണ്. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന് കീഴില്‍ ഭാഷാ-സാഹിത്യ-വിജ്ഞാന മ്യൂസിയം സ്ഥാപിക്കുന്നതിന് തുക വകയിരുത്തിയത് സ്വാഗതാര്‍ഹമാണ്.

കേരള ബാങ്കിനെ കുറിച്ച് ബജറ്റില്‍ പ്രത്യേകം പരാമര്‍ശിച്ചത് സന്തോഷകരമാണെന്നും സഹകരണമന്ത്രി പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ വാഗ്ദാനം ചെയ്ത കേരള ബാങ്ക് 61000 കോടി രൂപയുടെ നിക്ഷേപത്തോടെ യാഥാര്‍ത്ഥ്യമായത് കേരള വികസനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് സൂചിപ്പിക്കുന്നതാണ് ഇത്തവണത്തെ ബജറ്റ്.

Address

MARAYOOR
Devikulam
685620

Telephone

+917907538962

Website

Alerts

Be the first to know and let us send you an email when Anjunadu Agriculture Improvement Co-op Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anjunadu Agriculture Improvement Co-op Society:

Share

Category