The Muttom Service Co-operative Bank Ltd Cherthala

The Muttom Service Co-operative Bank Ltd  Cherthala Bank

10/03/2026
ബഹുമാന്യരെ..ആരോഗ്യ പരിപാലനരംഗത്ത് അത്യന്താപേക്ഷിതമായ വിവിധ ഹ്യൂമൻ ബോഡിടെസ്‌റ്റുകൾ നടത്തുന്നതിന് പുതിയ കാൽവയ്പ്‌പുമായി സു...
10/03/2026

ബഹുമാന്യരെ..

ആരോഗ്യ പരിപാലനരംഗത്ത് അത്യന്താപേക്ഷിതമായ വിവിധ ഹ്യൂമൻ ബോഡിടെസ്‌റ്റുകൾ നടത്തുന്നതിന് പുതിയ കാൽവയ്പ്‌പുമായി സുസജ്ജമായ ക്ലിനിക്കൽ ലബോറട്ടറി മുട്ടം ബാങ്ക് നീതിലാബ് ആൻഡ് സ്ക‌ാനിംഗ് സെന്റർ നൂറുവർഷത്തെ പ്രവർത്തന മികവിൽ നൂറുമേനിയുമായി തിളങ്ങി നിൽക്കുന്ന മുട്ടം സർവീസ് സഹകരണ ബാങ്കിൻ്റെ മേൽനോട്ടത്തിലും ഉത്തരവാദിത്വത്തിലും നമ്മുടെ നഗരത്തിൽ ആരംഭിക്കുന്നു.

ഈ മേഖലയിൽ പതിറ്റാണ്ടുകളോളം അനുഭവസമ്പത്തും പ്രാവീണ്യവും ഉന്നതനിലവാരവും പുലർത്തിവരുന്നതും, ഇന്ത്യയിലെ 17 സംസ്‌ഥാനങ്ങളിൽ വിശാലമായ ലാബുകളിലുടെ മികച്ചപ്രവർത്തനം നടത്തിവരുന്നതും, കേരളത്തിൽ മെട്രോസിറ്റികളിൽ റീജണൽ സെൻ്ററുകളുമായി ബന്ധിപ്പിച്ചുള്ള ശൃംഖലയിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നതുമായ BIOLINE LABORATORY COIMBATOREമായി കൈകോർത്തുകൊണ്ടാണ്, ഈ ലാബ് പ്രവർത്തിക്കുന്നത്. ഈ നാട്ടിലെ ജനങ്ങളുടെ ആരോഗ്യപരിപാലനത്തിനായുള്ള രോഗനിർണ്ണയങ്ങൾക്ക് ശ്വതപരിഹാരമായി വേണ്ടിവരുന്ന വിവിധ പ്രിവൻറ്റീവ് ഹെൽത്ത് ചെക്കപ്പുകൾക്ക് പ്രാരംഭം കുറിച്ചുകൊണ്ട് അത്യാധുനിക സംവിധാനത്തിൽ മുട്ടം ബാങ്ക് നീതി ലാബ് പ്രവർത്തനം ആരംഭിക്കുന്നു.

ജീവിതശൈലി രോഗങ്ങളുമായി മല്ലിടുന്ന ആധുനിക കാലഘട്ടത്തിൽ രോഗനിർണ്ണയം നടത്തുന്നതിനും ആരോഗ്യം വീണ്ടെടുത്ത്, പ്രസരിപ്പോടെ ജീവിക്കുന്നതിനും അത്യാധുനിക രോഗനിർണ്ണയ ടെസ്‌റ്റുകൾ ആവശ്യമാണ്. ഇതിനായി ശരീരത്തിലെ വിവിധ ഹോർമോണുകളുടെ പ്രവർത്തനക്ഷമതയില്ലായ്‌മയുടെയും അതുവഴി ഉണ്ടാകുന്ന ശാരീരിക വൈകല്യങ്ങളുടെയും കാരണം കണ്ടെത്തി ആവശ്യമായ ചികിത്സ നടത്തുവാൻ മികച്ചപരിശീലനം സിദ്ധിച്ച ടെക്നീഷ്യന്മാരുടെ മേൽനോട്ടത്തിൽ ഉന്നതനിലവാരത്തിലും കൃത്യതയിലും വിവിധതരം പ്രിവൻ്റീവ് ഹെൽത്ത് ചെക്കപ്പുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഈലാബിൽ സജ്ജമാക്കിയിരിക്കുന്നു.

ലാബിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 2026 മാർച്ച് 11 ബുധനാഴ്ച്ച രാവിലെ 11ന് നടക്കുകയാണ്. തദവസരത്തിലും തുടർന്നും ഏവരുടെയും സാന്നിധ്യവും സഹകരണവും സാദരം ക്ഷണിച്ചുകൊള്ളുന്നു.

സ്നേഹാദരവുകളോടെ,

മുട്ടം സർവീസ് സഹകരണ ബാങ്കിനുവേണ്ടി,

അഡ്വ. കെ.ജെ.സണ്ണി

പ്രസിഡന്റ്. 9846472161

മേഴ്‌സിജോൺ

സെക്രട്ടറി. 8606047712

ഐസക് മാടവന (വൈസ് പ്രസിഡന്റ്), സി.റ്റി.ശശികുമാർ (ട്രഷറർ)

ഡയറക്ടർ ബോർഡ് മെമ്പേഴ്‌സ് :

അഡ്വ. ജാക്‌സൺ മാത്യു, ഷേർളി ജോസ്, കെ.എസ്.അഷറഫ്,

സിസ്സിലിജോസഫ്, അജിത്‌കുമാർ റ്റി.കെ., ബീനാമ്മ മൈക്കിൾ, കെ.സി.തോമസ്

grand opening
08/03/2026

grand opening

എല്ലാ പ്രിയപ്പെട്ടവർക്കും സ്വാതന്ത്ര്യദിന ആശംസകൾ…
15/08/2024

എല്ലാ പ്രിയപ്പെട്ടവർക്കും സ്വാതന്ത്ര്യദിന ആശംസകൾ…

വാർഷിക പൊതുയോഗം മുട്ടം ബാങ്ക്‌ ചേർത്തല
23/12/2023

വാർഷിക പൊതുയോഗം മുട്ടം ബാങ്ക്‌ ചേർത്തല

സർ,മുട്ടം സർവ്വിസ്‌  സഹകരണ ബാങ്കിന്റെ പുതിയ ഓഫീസ മന്ദിരം / ഷോപ്പിംഗ് മാൾ കെട്ടിടം  (മുട്ടം ബാങ്ക് ടവർ ) ചേർത്തല കമ്പിക്ക...
24/03/2022

സർ,
മുട്ടം സർവ്വിസ്‌ സഹകരണ ബാങ്കിന്റെ പുതിയ ഓഫീസ മന്ദിരം / ഷോപ്പിംഗ് മാൾ കെട്ടിടം (മുട്ടം ബാങ്ക് ടവർ ) ചേർത്തല കമ്പിക്കാൽ ജംഗ്ഷനിൽ നിർമ്മാണം പൂർത്തിയായി 25/03/2022 രാവിലെ 10.30 ന് ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി ശ്രി . വി . എൻ. വാസവൻ അവർകൾ
നിർവ്വഹിക്കുന്നതാണ്. ഈ ചടങ്ങിലേക്ക് താങ്കളെ പ്രത്യേകമായി ക്ഷണിക്കുന്നു

27/07/2020

We are open ✌️

Address

Chethala
Cherthala

Website

Alerts

Be the first to know and let us send you an email when The Muttom Service Co-operative Bank Ltd Cherthala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category