SCB 1817 ചെറുവാരണം

SCB 1817 ചെറുവാരണം ചെറുവാരണത്തിന്റെ സ്വന്തം ബാങ്ക്

ചെറുവാരണം സർവീസ് സഹകരണ ബാങ്കിൽ2022 ഒക്ടോബർ, നവംബർ. മാസത്തെ പെൻഷൻ വിതരണം ആരംഭിച്ചു.
17/12/2022

ചെറുവാരണം സർവീസ് സഹകരണ ബാങ്കിൽ
2022 ഒക്ടോബർ, നവംബർ. മാസത്തെ പെൻഷൻ വിതരണം ആരംഭിച്ചു.

ചെറുവാരണം സര്‍വ്വീസ് സഹകരണ ബാങ്ക് 1817 ല്‍ അംഗ സമാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം വിതരണം ചെയ്തു.L.D.F. സര്‍ക്കാര്‍ നടപ...
17/12/2022

ചെറുവാരണം സര്‍വ്വീസ് സഹകരണ ബാങ്ക് 1817 ല്‍ അംഗ സമാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം വിതരണം ചെയ്തു.

L.D.F. സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള അംഗ സമാശ്വാസ നിധി പദ്ധതിയിലൂടെ സഹകരണ സംഘങ്ങളില്‍ അംഗമായിട്ടുള്ള മാരകരോഗങ്ങള്‍ ബാധിച്ചിട്ടുള്ളവര്‍ക്ക് രണ്ടാം ഘട്ട ചികിത്സാ ധനസഹായം വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ 20 പേര്‍ക്ക് 415000/- രൂപയും രണ്ടാം ഘട്ടത്തില്‍ 7 പേര്‍ക്ക് 140000/- രൂപയും ടി പദ്ധതിയിലൂടെ ധനസഹായം ലഭിച്ചു.

ഈ വർഷത്തെ  ശ്രീ പി പി സ്വാതന്ത്ര്യം സ്മാരക കാർഷിക പുരസ്‌കാരം നേടിയ ഹരിദാസൻ പാപ്പക്ക് അഭിനന്ദനങ്ങൾ ❤️
17/12/2022

ഈ വർഷത്തെ ശ്രീ പി പി സ്വാതന്ത്ര്യം സ്മാരക കാർഷിക പുരസ്‌കാരം നേടിയ ഹരിദാസൻ പാപ്പക്ക് അഭിനന്ദനങ്ങൾ ❤️

സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ചു. പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ്...
08/12/2022

സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ചു. പ്രാഥമിക സഹകരണ സംഘങ്ങൾ, കേരള ബാങ്ക് എന്നിവയുടെ പലിശ നിരക്കിലാണ് വർദ്ധന.

സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും ബാങ്കുകളും പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്കു നല്‍കിവരുന്ന പലിശനിരക്ക് സഹകരണ വകുപ്പ് പുതുക്കി. ഇതനുസരിച്ച് ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തിനു താഴെവരെയുള്ള നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് 7.75 ശതമാനമായി വര്‍ധിപ്പിച്ചു. നിലവില്‍ ഇതു ഏഴു ശതമാനമാണ്. രണ്ടു വര്‍ഷവും അതിനു മുകളിലുമുള്ള നിക്ഷേപങ്ങള്‍ക്കും 7.75 ശതമാനം പലിശ ലഭിക്കും.

കേരള ബാങ്ക് സ്വീകരിക്കുന്ന വ്യക്തിഗത നിക്ഷേപങ്ങള്‍ക്കു നല്‍കാവുന്ന പരമാവധി പലിശനിരക്കിലും മാറ്റമുണ്ട്. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തിനു താഴെവരെയുള്ള നിക്ഷേപങ്ങള്‍ക്കും രണ്ടു വര്‍ഷവും അതിനു മുകളിലുമുള്ള നിക്ഷേപങ്ങള്‍ക്കും നല്‍കാവുന്ന പരമാവധി പലിശനിരക്ക് 6.75 ശതമാനമാക്കിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്കു അര ശതമാനം അധികപലിശയും നല്‍കണം.
2022 ഒക്ടോബര്‍ പതിനാലിനു ചേര്‍ന്ന പലിശനിര്‍ണയ ഉന്നതതല സമിതിയോഗമാണു പലിശനിരക്ക് പുതുക്കാന്‍ തീരുമാനിച്ചത്. സഹകരണ സംഘം രജിസ്ട്രാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഇതോടൊപ്പം:

Address

Cherthala
688555

Website

Alerts

Be the first to know and let us send you an email when SCB 1817 ചെറുവാരണം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category