05/06/2017
എന്താണ് ഒരു ഡീമാറ്റ് അക്കൗണ്ട് ?
ഓഹരികള്‍ അല്ലെങ്കില്‍ ഓഹരി ഇടപാടുകള്‍ ഇലക്‌ട്രോണിക് രൂപത്തില്‍ രേഖപെടുത്തിവയ്ക്കുന്ന ഒരു സംവിധാനമാണ് ഡീമാറ്റ് അക്കൗണ്ട് . National Securities Depository Limited (NSDL) ലാണ് ഈ സേവനം ഇന്ത്യയില്‍ പൊതു ജനങ്ങള്‍ക്ക് നല്‍കുന്നത് . ഡീമാറ്റ് അക്കൗണ്ട് എന്താണ്ട് ഒരു ബാങ്ക് അക്കൗണ്ട് പോലെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. പണം സ്വീകരിക്കാനും നിക്ഷേപിക്കാനും നമ്മള്‍ ബാങ്ക് അക്കൗണ്ടില്‍ ഉപയോഗിക്കുന്നു എനന്തു പോലെ ഓഹരികള്‍ വാങ്ങി രേഖ പെടുത്തി വയ്ക്കാനും അത് പിന്നീടു വില്‍ക്കാനും ഡീമാറ്റ് അക്കൗണ്ട് നമ്മെ സഹായിക്കുന്നു .
എന്തിനാണ് നമുക്ക് ഡീമാറ്റ് അക്കൗണ്ട്?
സെബി (SEBI) യുടെ നിയമപ്രകാരം ഒാഹരികള്‍ വാങ്ങാനും വില്‍ക്കാനും ഇലക്ട്രോണിക് രൂപത്തില്‍ മാത്രമേ സാധിക്കു. അതുകൊണ്ട് നിങ്ങള്‍ സ്‌റ്റോക്ക് എക്‌ച്ചേഞ്ച് മുഖേന ഓഹരികള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യണമെങ്കില്‍ ഒരു ഡീമാറ്റ് അക്കൗണ്ട് കൂടിയേ തീരു. നിങ്ങള്‍ ഒരു ബ്രോക്കര്‍ മുഖേന ഓഹരികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്താല്‍ അയാളുടെ അക്കൗണ്ടില്‍ ആയിരിക്കും ഹോള്‍ഡിങ്സ്സ് നടക്കുന്നത്. എന്നാല്‍ നിങ്ങള്‍ ഓണ്‍ലൈന്‍ മുഖേനയാണ് ചെയ്യുന്നതെങ്കില്‍ ഓഹരിയുടെ തുക നിങ്ങളുടെ അക്കൗണ്ടില്‍ ആയിരിക്കും പ്രതിഫലിക്കുന്നത്. ഇന്ത്യയില്‍ രണ്ട് തരം ഡിപ്പോസിറ്ററീസ് ഉണ്ട്. നാഷണല്‍ സെക്യൂരിറ്റീസ്സ് ഡിപ്പോസിറ്ററീസ് ലിമിറ്റഡ് (NSDL), സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വ്വീസ് ലിമിറ്റഡ് (CDSL).
ഡീമാറ്റ് അക്കൗണ്ടിന്റെ ഗുണങ്ങള്‍ എന്തെല്ലാം?
1. ഷെയറുകള്‍ ഇലക്‌ട്രോണിക് രൂപത്തില്‍ രേഖപെടുത്തി വയ്ക്കുന്നതിനാല്‍ നശിച്ചു പോകുന്നില്ല .
2. ഒറ്റ ഷെയറുകള്‍ പോലും വാങ്ങാം വില്‍ക്കാം.
3. ഷെയര്‍ കള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇല്ല
4. ട്രാന്‍സ്ഫര്‍ ഫീസ് ഇല്ല.
5. വില്കാനും വാങ്ങാനും സുക്ഷിച്ചു വയ്ക്കാനും വളരെ എളുപ്പം .
6 . പേപ്പര്‍ ഷെയര്‍ ഫോര്‍മാറ്റ് നെ അപേക്ഷിച്ച് സുരക്ഷിതം കൂടുതല്‍
എങ്ങനെ ഒരു ഡീമാറ്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാം ?
ഡീമാറ്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ ഫിനാന്‍ഷ്യല്‍ സര്‍വിസസ് സേവനം നല്‍കുന്ന ഏതെങ്കിലും ഒരു SEBI അങ്ങീഗൃത സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയുടെ സേവനം തേടാവുന്നതാണ്
(inditrade koyilandy).
ഇപ്പോൾ ഡീമാറ്റ് എ കൗണ്ട് വീട്ടിൽ ഇരുന്നു ഓപ്പൺ ചെയ്യാവുന്നതും ആണ് കൂടുതൽ വിവരങ്ങൾ അല്ലെകിൽ സംശയങ്ങൾ ഉണ്ടെകിൽ വാട്സാപ്പ് 7591958234 call