19/07/2020
നരിക്കുനി ഗ്രാമ പഞ്ചായത്തിൽ ഈ വർഷം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച എല്ലാ മിടുക്കികൾക്കും മിടുക്കൻമാർക്കും നരിക്കുനി സർവ്വീസ് സഹകരണ ബാങ്കിന്റെ അഭിനന്ദനങ്ങൾ. കഴിഞ്ഞവർഷത്തെപ്പോലെ ഇപ്പോൾ എല്ലാവരെയും വിളിച്ചു കൂട്ടി അനുമോദന പരിപാടി നടത്താൻ കഴിയില്ലല്ലോ. എങ്കിലും ബാങ്ക് നിങ്ങളോടാപ്പമുണ്ട്. എല്ലാവർക്കും ബാങ്ക് ഭരണ സമിതിയുടെയും ജീവനക്കാരുടെയും അഭിനന്ദനങ്ങളും സ്നേഹാശംസകളും അർപ്പിക്കുന്നു. തുടർ പഠനത്തിലും ഈ മികവ് നിലനിർത്തി ജീവിതത്തിന്റെ പടവുകൾ ചവിട്ടിക്കയറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.