04/09/2019
'സാജന്' പ്രണാമം🙏
അതെ....
നരിക്കുനിയുടെ കവലയിൽ
സായാഹ്നങ്ങൾ ചിലവിടാൻ,
രാജേട്ടന്റെ ചായക്കടയിൽ
വെള്ളം കൊണ്ടുവരാൻ ,
നരിക്കുനിക്കാർ വൈകുന്നേരങ്ങളിൽ
പുതിയാപ്ല വരുന്ന പോലെ
കാത്തിരിക്കുന്ന മീൻ വണ്ടി യുടെ
പുറകിൽ നിർഭയനായി
അള്ളിപ്പിടിച്ചിരിക്കാൻ,
നരിക്കുനി അങ്ങാടിയിലെ
പാറാവുകാരൻ ഗൂർഖയുടെ
പിറകെ നടന്ന് ശല്യപ്പെടുത്തി
അവൻ ഹിന്ദിയിൽ ചീത്ത വിളിക്കുന്നത്
കേട്ട് പൊട്ടിച്ചിരിച്ച് ആനന്ദം കൊള്ളാൻ ..
പോലീസ് വണ്ടി കാണുമ്പോൾ
അടുത്തു പോയി ഗൂർഖയെ പിടിച്ചോളി
അവൻ കള്ളനാണ് എന്ന് പരാതി പറയാൻ...
സ്ഥിരം ശത്രുക്കളായ ചില നോട്ടപ്പുള്ളികളെ
കാണുന്നിടത്ത് വെച്ച് വഴക്കിടാൻ...
ഇത്തരം വഴക്കുകൾ ചിലപ്പോഴൊക്കെ
അടിപിടിയാവുമ്പോൾ...
ശേഷം പീടികത്തിണ്ണയിലിരുന്ന്
രാജ്യേട്ടാ... എന്നു വിളിച്ച് തേങ്ങിക്കരയാൻ,
ഏതു പാർട്ടിക്കാരുടെയും പ്രകടനം
വരുമ്പോൾ അതിലൊരു കണ്ണിയാവാൻ,
തെരുവ് പൊതു യോഗങ്ങളിലെ
ലൗഡ് സ്പീക്കറിനു മുന്നിൽ
ഒരു മുൻനിര ശ്രോദ്ധാവായി ഇരിക്കാൻ,
ചുറ്റു പ്രദേശങ്ങളിലെ ആഘോഷ വേളകളിൽ
വിരുന്നുസൽക്കാരത്തിലെ
ക്ഷണിക്കപ്പെടാത്ത അഥിതിയായി
സന്തോഷത്തിൽ പങ്കുചേരാൻ,
പരിചയക്കാരെയും, അല്ലാത്തവരെയും
സൗമ്യ ഭാവത്തിൽ സമീപിച്ച്
ഇക്കായേ... ഒരു പത്തുർപ്യ തരോ...
എന്ന് ചോദിക്കാൻ....
നിർഭാഗ്യവശാൽ വന്നു ചേർന്ന
അപസ്മാര രോഗമൂർഛയിൽ
കവലയിൽ ബോധ രഹിതനായി വീണു കിടക്കാൻ ...
എല്ലാം കഴിഞ്ഞ് സന്ധ്യമയങ്ങുമ്പോയേക്കും
തന്റെ ശരീരത്തിന്റെ ഭാഗമായ
സഞ്ചിയിൽ സുമനസ്സുകളായ കച്ചവടക്കാർ
ദാനം നൽകുന്ന ഭക്ഷണ സാധനങ്ങൾ
നിറച്ച് സന്തോഷത്തോടെ യാത്ര പറയാൻ...
സാജൻ ഇനി വരില്ല...
നരിക്കുനി കവലയുടെ നിർഭാഗ്യ കാമുകന്
കണ്ണീരിൽ കുതിർന്ന യാത്രാമൊഴി...😢
✍️tkcj
https://m.facebook.com/story.php?story_fbid=2927315310631779&id=100000600156790