01/08/2026
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി(ULCCS) ചെയർമാനും പ്രമുഖ സഹകാരിയുമായിരുന്ന ശ്രീ രമേശൻ പാലേരിയുടെ നിര്യാണത്തിൽ ദി കാലിക്കറ്റ് ടൗൺ കോ ഓപ്പറേറ്റീവ് ഭരണസമിതി യോഗം അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.സഹകരണ പ്രസ്ഥാനത്തിന് നവീന ദിശാബോധവും ആഗോള അംഗീകാരവും നേടി കൊടുത്ത ദീർഘദർശിയായ നേതൃത്വമായിരുന്നു അദ്ദേഹത്തിൻ്റെ ത്. കേരളത്തിൻ്റെ സഹകരണ മേഖലയെ ലോക ശ്രദ്ധയിൽ എത്തി കുന്നതിൽ അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ എന്നും സ്മരിക്കപ്പെടുന്നതാണ്.
ബേങ്ക് ചെയർമാൻ ശ്രീ വി. നിർമലൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പരേതൻ്റെ കുടുംബാംഗങ്ങളുടേയും സഹപ്രവർഅകുടേയും ദുഃഖത്തിൽ ഭരണസമിതിയും പങ്ക് ചേരുന്നതായി യോഗം രേഖപ്പെടുത്തി.