05/07/2022
"ഉണ്ണികുളം നിധി ലിമിറ്റഡ് എകരൂലിൽ പ്രവർത്തനമാരംഭിച്ചു"
എകരൂൽ:കേന്ദ്ര സർക്കാരിൻ്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന ഉണ്ണികുളം നിധി ലിമിറ്റഡ് ൻ്റെ ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട ശ്രീ എം കെ രാഘവൻ എം പി നിർവഹിച്ചു. സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾക്ക് സാമ്പത്തിക സ്വാശ്രയത്വം ഉറപ്പുവരുത്താൻ ഇത്തരം നിധി സ്ഥാപനങ്ങളിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങിൽ വിദ്യാനികേതൻ സംസ്ഥാന അധ്യക്ഷൻ ശ്രീ ഗോപാലൻകുട്ടി മാസ്റ്റർ ക്യാഷ് കൗണ്ടർ ഉദ്ഘാടനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തി. ബഹുമാനപ്പെട്ട ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഇന്ദിര ഏറാടിയിൽ ലോക്കർ ഉദ്ഘാടനവും, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ വി വി രാജൻ ലോഗോ പ്രകാശനവും,ഗോൾഡ് പ്യൂരിറ്റി അനലൈസർ ഗ്രാമപഞ്ചായത്ത് സമിതി അംഗം ശ്രീമതി ടി കെ റീനയും ഉദ്ഘാടനം ചെയ്തു. ആദ്യ എഫ് ഡി സർട്ടിഫിക്കറ്റ് ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ നിജിൽ രാജും ,ആദ്യ ഷെയർ സർട്ടിഫിക്കറ്റ് വിതരണം എ കെ എൻ എഫ് ജില്ലാ കോഡിനേറ്റർ ശ്രീ വിവി.ഗിരീഷും വിതരണം ചെയ്തു.പരിപാടിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് നാസർ മാസ്റ്റർ, വ്യാപാരി വ്യവസായി ഏകോപന സമിതി എകരൂൽ യൂണിറ്റ് പ്രസിഡൻ്റ് ഗിരീഷ്, ബിജെപി ഉണ്ണികുളം ഏരിയ വൈസ് പ്രസിഡണ്ട് ശ്രീ കെ എം ശ്രീധരൻ എന്നിവർ ആശംസകൾ രേഖപ്പെടുത്തി. കാർത്തികതിരുനാൾ ശ്രീ രവിവർമ്മ രാജ സാന്നിധ്യം വഹിച്ച ചടങ്ങിൽ ഉണ്ണികുളം നിധി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഹരി നന്ദൻ എം , ചെയർമാൻ ശ്രീലാൽഘോഷ് ,കെകെ അമൽ മനോജ് എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഷോബിത്ത് മങ്ങാടും സംഘവും അവതരിപ്പിച്ച മ്യൂസിക്കൽ മിമിക്സ് ഷോയും നടന്നു.