അഴിമതിക്കാർ രാജിവെക്കണം

  • Home
  • India
  • Alappuzha
  • അഴിമതിക്കാർ രാജിവെക്കണം

അഴിമതിക്കാർ രാജിവെക്കണം (അഴിമതി ആണ് നമ്മുടെ നാടിന്റെ വിപത്ത് )

ഒരു കലാഞ്ചി തല കറിക്ക് 500₹. കുറേ ഉണ്ടാക്കും . പകൽ  കൊള്ള (പണ്ടെങ്ങോ ഷാപ്പിൽ നിന്നെന്നു പറഞ്ഞു ഷാപ്പിലെ വില ആണോ മേടിക്കു...
31/12/2022

ഒരു കലാഞ്ചി തല കറിക്ക് 500₹. കുറേ ഉണ്ടാക്കും . പകൽ കൊള്ള (പണ്ടെങ്ങോ ഷാപ്പിൽ നിന്നെന്നു പറഞ്ഞു ഷാപ്പിലെ വില ആണോ മേടിക്കുന്നെ )

06/10/2022

Manga kallan marum und evide.. kashtam
Ammayi Anna Peru Matti Manga annakkanam

04/02/2022

പൊതു ജനത്തിന്റെ പണമല്ലേ ചോദിക്കാൻ ആരും ഇല്ല അനുഭവിക്കുക

30/01/2022

എന്നും സമൂഹത്തിൽ സുരക്ഷിത നിലയിൽ ഉള്ളവരാണ് സർക്കാർ ഉദ്യോഗസ്ഥർ.
ജീവനോപാദികളുടെ ആവശ്യങ്ങൾക്ക് നെട്ടോട്ടമൊടേണ്ട അവസ്ഥ ഇല്ലാത്തതിനാൽ സാധാരണ ജനങ്ങളുടെ ദുഃഖങ്ങളോ ദുരിതങ്ങളോ വേട്ടയാടാത്ത സർക്കാർ ജീവനക്കാർ പക്ഷെ സാധാരണക്കാരുടെ ഇത്തിരി പണം പോലും കൈക്കലാക്കാൻ വ്യെഗ്രത കാണിച്ചാലോ..

തന്റെ മാർക്ക്‌ ലിസ്റ്റിനും സർട്ടിഫിക്കറ്റിനും വേണ്ടി യൂണിവേഴ്സിറ്റി യെ സമീപിച്ച MBA വിദ്യാർത്ഥിനിയോട് സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടി ഉദ്യോഗസ്ഥ ആവശ്യപ്പെട്ട തുക കേട്ടാൽ നമ്മൾ ഞെട്ടും. ലജ്ജിക്കണം സാക്ഷര കേരളം.
കേരളത്തിലെ തന്നെ ആദ്യകാല യൂണിവേഴ്സിറ്റി യായ എംജി യൂണിവേഴ്സിറ്റി യിൽ നടന്ന സംഭവം മലയാളി മനസാക്ഷിയെ ലജ്ജിപ്പിക്കണം

ചിന്തിപ്പിക്കണം.

ലോകായുക്തയെ കടിഞ്ഞാണിടാൻ വെമ്പൽ കൊള്ളുന്ന സർക്കാരും പാവപെട്ടവരെ അതും വിദ്യാർത്ഥികളെ തന്നെ ചൂഷണം ചെയ്യുന്ന സർവ്വകലാശാല ഉദ്യോഗസ്ഥയും.

കേരളം ആയത് കൊണ്ട് ഒരു സ്ഥലം മാറ്റ ഉത്തരവ് കൊണ്ടോ, ഒരു ശമ്പളവർധന നിഷേധം കൊണ്ടോ ഏറ്റവും കൂടിയാൽ ഒരു സസ്പെൻഷൻ കൊണ്ടോ തീരുന്ന പ്രശ്നം മാത്രമാണിത്.


അങ്ങ് ഡൽഹിയിൽ ആണെങ്കിൽ കുറ്റം തെളിയിക്കപ്പെട്ടാൽ ഉടനെ ജോലിയിൽ നിന്നും പിരിച്ചുവിടൽ ആണ് ശിക്ഷ.

പക്ഷെ നമ്മൾ ഇനിയും പഠിക്കില്ല പഠിക്കാൻ നമ്മളെ ഇവരാരും സമ്മതിക്കില്ല.. ഇനിയും അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കിയവരെ ജയിപ്പിച്ചു വിടും നമ്മളെ തന്നെ ഭരിക്കാൻ..
നിർവ്വികാരരായി കാലങ്ങളോളം

03/02/2021

ആലപ്പുഴക്കാരുടെ സ്വപ്നപദ്ധതിയായ ബൈപ്പാസ് ഉദ്ഘാടനം കഴിഞ്ഞു ഒരാഴ്ച കഴിയുന്നതിനു മുന്നേ ബൈപ്പാസിലെ മാളിക മുക്കിൽ രണ്ട് പാലങ്ങളും വൻ വിള്ളൽ

05/12/2020

DATE:03/12/2020
-----------------------------
എന്റെ ദുആ കേട്ടു...അല്ലാഹു എനിക്ക് ഇരട്ടകളായ രണ്ട് പൊന്നു മക്കളെ തന്നു.. പക്ഷെ ഉമ്മ എന്ന് ഒന്ന് വിളിച്ച് കേൾക്കാൻ ഉള്ള ഭാഗ്യം തന്നില്ല. എന്റെ പൊന്നു മക്കളുടെ വായിൽ നിന്നും ഉമ്മ എന്ന് വിളിച്ച് കേൾക്കാൻ അല്ലാഹുവേ എനിക്ക് നീ ഭാഗ്യം തരണേ എന്ന് കരഞ്ഞു ദുആ ചെയുകയാണ്.. ഇത് ആലപ്പുഴ പുന്നപ്ര കുറവൻതോട് താമസിക്കുന്ന സജീർ ബീമാ ദാമ്പത്തികളുടെ ഇരട്ടകളായ പൊന്നുമക്കൾ ഫാത്തിമ സയ, ഫാത്തിമ സംറ. ഇപ്പോൾ 4 വയസുള്ള ഈ പൊന്നുമക്കൾക്ക് കേൾവി ശക്തിയും സംസാര ശേഷിയും ഇല്ല എന്ന് ഇപ്പോൾ തിരിച്ചറിഞ്ഞു..വിവിധ ആശുപത്രികളിൽ ആയി ഒരുപാട് ചികിത്സ നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. അവസാനം ഇപ്പോൾ എറണാകുളം നൗഷാദ് ഹോസ്പിറ്റലിൽ ആണ് കാണുന്നത്. അവിടത്തെ ടെസ്റ്റുകളുടെ ഒടുവിൽ ആ പാവം സഹോദരിയുടെ ദുആ അല്ലാഹു സ്വീകരിച്ചു. വലിയ ഒരു സർജറിയിലൂടെ ആ രണ്ടു പൊന്നു മക്കളുടെയും കേൾവി ശക്തിയും സംസാര ശേഷിയും തിരിച് കിട്ടും പക്ഷെ അതിന് 32 ലക്ഷം രൂപയോളം രണ്ടു കുട്ടികൾക്കുമായി ചിലവ് വരും.. കൂടാതെ ഈ സർജറി കഴിഞ്ഞാൽ രണ്ട് വർഷത്തോളം സ്പീച്ചോ തെറാപ്പി മുടങ്ങാതെ ചെയ്യണം വലിയൊരു തുക എല്ലാത്തിനും കൂടി ചിലവ് വരും.. ഒരു ഷീറ്റ് അടിച്ചു കൂട്ടി കിടക്കുന്ന വീട്ടിൽ കൂലി പണിക്കാരൻ ആയ വാപ്പ സജീറിനു ഒരു നിർവാഹവും ഇല്ല.. എന്നെ ഉമ്മ എന്ന് എന്റെ മക്കൾ വിളിക്കുന്നത് കേൾക്കാൻ അല്ലാഹുവിനോട്‌ ദുആ ചെയ്യുകയാണ്‌.. എന്റെ മക്കൾക്ക്‌ വേണ്ടി ഒന്ന് സഹായിക്കണേ...
NAME: BEEMA BEEVI K
A/C : 0145053000019135
BANK:SOUTH INDIAN BANK
BRANCH: AMBALAPUZHA
IFSC: SIBL0000145
GOOGLE PAY:9746872027(SAJEER FATHER )
MOB:7356996970
SHAHEEN:9074757087
P M A SALAM : 7907207367

06/05/2020

#പറയാൻ_വാക്കുകളില്ല_സഹോദരീ.......

18/04/2020

പെരിയാറിൽ പാതാളം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടർ തുറക്കുന്ന ദൃശ്യങ്ങൾ. ആ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസ് ഇനിയെന്തിനു വെച്ചിരിക്കുന്നു. എൻവയണ്മെന്റ് സർവൈലൻസ് സെന്റർ. ത്ഫൂ

15/04/2020

"മുസ്ലിങ്ങൾക്ക് സാധനങ്ങൾ ഒന്നും കൊടുക്കരുതെന്ന് മുകളിൽ നിന്നുള്ള ഓർഡർ ഉണ്ട് "

വീടിന്റ പരിസരത്ത് ഒരൊറ്റ കട മാത്രമാണ് തുറന്നിട്ടുള്ളത് , അരിയും പച്ചക്കറിയും വാങ്ങാൻ വന്ന മുസ്ലിങ്ങളോട്
കടക്കാരൻ പറയുന്നതാണ്..!

ആരാണ് പറഞ്ഞതെന്ന് ചോദിച്ചപ്പോൾ
പേര് പറയാൻ പറ്റില്ല , "എന്ന മറുപടിയും .

എങ്ങിനെയൊക്കെയോ ദ്രോഹിക്കാൻ കഴിയും അങ്ങിനെയൊക്കെ ഓരോ മുസ്ലിമിനെയും നിരന്തരം ദ്രോഹിച്ചും, വിദ്വേഷവും, വെറുപ്പും, അപവാവാദവും പരത്തി, അപമാനിച്ചും, വർഗ്ഗീയത പറഞ്ഞും സന്തോഷം കാണുന്ന സംഘപരിവാറും സനാതന ധർമ്മത്തെയാണല്ലോ പിന്തുടരുന്നത് എന്നാലോചിക്കുമ്പോഴാണ് ഒരാശ്വാസം.

30/01/2020

സീറോ മലബാർ സഭ എത്രത്തോളം കാവിവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷത്തിലുള്ള തെളിവുകളിലൊന്നാണ് ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ. ''കാപ്പിപ്പൊടി'' അച്ചൻ എന്നാണ് ഈ പൈങ്കിളി പ്രഭാഷകൻ അറിയപ്പെടുന്നതെങ്കിലും ''കാവിപ്പൊടി'' അച്ചൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റുന്ന പ്രസംഗമാണ് അദ്ദേഹം ടിപ്പു സുൽത്താനെക്കുറിച്ചു നടത്തിയത്. 1799ൽ ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി വീരമരണം വരിച്ച ടിപ്പുവിനെ 515 കൊല്ലം മുമ്പ് ജീവിച്ചിരുന്ന സൈന്യാധിപനായി ചിത്രീകരിച്ചതാണ് ആ പ്രസംഗത്തിലെ ആദ്യത്തെ നുണ.

മറ്റു നുണകളെ താഴെപറയും പ്രകാരം സംഗ്രഹിക്കാം:

ഒന്ന്: ടിപ്പു സുൽത്താൻ വൊഡയാർ രാജാവിന്റെ സൈന്യാധിപനായിരുന്നു. തെറ്റ്. അദ്ദേഹം മൈസൂരിന്റെ രാജാവായിരുന്നു.

രണ്ട്: മലബാറിൽവന്ന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വെടിവെച്ചുകൊല്ലുകയും ഹിന്ദുക്കളെ ഇല്ലാതാക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. അതാണു ശരിയെങ്കിൽ ഇപ്പോൾ മലബാറിൽ ഹിന്ദുക്കളേ ഉണ്ടാകാൻ പാടില്ല. മലബാർ ഇപ്പോഴും ഒരു ഹിന്ദു ഭൂരിപക്ഷ പ്രദേശമാണ്.

മൂന്ന്: ശിവസേന ഉള്ളതുകൊണ്ടല്ല, ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായതുകൊണ്ടാണ് ഇന്ത്യയിൽ ക്രിസ്ത്യാനികൾ ജീവിക്കുന്നത്.

നാല്: മക്കയിലെ ശുമൈസി ചെക്ക് പോസ്റ്റ് എത്തുന്നതിനു മുമ്പുള്ള റോഡിലെ നെയിംബോർഡാണ് മറ്റൊരു പരാമർശം. മക്കയിൽ രക്തം വീഴാതിരിക്കാൻ ഹുദൈബിയ സന്ധി നടക്കുകയും മക്കക്കാരുടെ അനുമതി കിട്ടാത്തതിനാൽ പ്രവാചകൻ പോലും മദീനയിലേക്ക് മടങ്ങിയതും ഇവിടെ വെച്ചാണ്. വിശുദ്ധ ഹറം അതിർത്തിയുടെ പവിത്രത കാത്തുസൂക്ഷിക്കാനായി ഏർപ്പെടുത്തിയ സംവിധാനം മാത്രമാണത്. എല്ലാ ആൾത്താരയിലും അരമനയിലും എല്ലാവർക്കും പ്രവേശനമില്ലാത്തതു പോലെയുള്ള ഒരു നിയന്ത്രണം.

അഞ്ച്: മൈസൂർപ്പട കേരളം ആക്രമിച്ചു കീഴടക്കിയതല്ല. സാമൂതിരി പാലക്കാട് ആക്രമിച്ചപ്പോൾ പാലക്കാട് രാജാവിന്റെ അഭ്യർത്ഥന പ്രകാരം മലബാറിലെത്തിയതാണ് മൈസൂർപ്പട. പാലക്കാട് - കോങ്ങാട് -മണ്ണാർക്കാട് വഴിയാണ് കോഴിക്കോട്ടേക്ക് പടനയിച്ചത്. ടിപ്പുവിന്റെ ഇടപെടലിലൂടെ സാമൂതിരി പാലക്കാട്ടുനിന്ന് പിടിച്ചെടുത്ത പ്രദേശങ്ങൾ പാലക്കാട് രാജാവായ കോമുവച്ചന് തിരിച്ചുകൊടുത്തു. 12,000 രൂപ യുദ്ധച്ചെലവും കൊടുത്തു. ബ്രിട്ടീഷുകാരോടാണ് ടിപ്പു പ്രധാനമായും പോരാടിയത്. 1797ൽ പടക്കോപ്പുകൾ നൽകി പഴശ്ശിയെ സഹായിക്കുകയും ചെയ്തു.

ആറ്: ലോകത്ത് ക്രിസ്ത്യാനികൾക്കു നേരെ ആക്രമണം നടക്കുന്നതിൽ 15-ാം സ്ഥാനത്താണ് ഇന്ത്യ. അക്രമികൾ സംഘികളാണ്. ക്രിസ്ത്യാനികൾ സമാധാനത്തോടെ ജീവിക്കുന്നത് മുസ്‌ലിം രാജ്യങ്ങളിലാണ്.

ഏഴ്: കൂനമ്മാവ് കഥയും മഞ്ഞിൽ പള്ളി മറഞ്ഞതുമൊക്കെ വെറും കെട്ടുകഥയാണ്. നാലാം ആംഗ്ലോ- മൈസൂർ യുദ്ധത്തിലെ രക്തസാക്ഷ്യമാണ് ടിപ്പുവിന്റെ മലബാർ ആധിപത്യത്തിനും അന്ത്യം കുറിച്ചത്. അല്ലാതെ മുഗൾ ഭരണം നശിച്ച കാലത്ത് മൈസൂർ ഭരിച്ചിരുന്ന വൊഡയാർ രാജാവ് വിളിച്ചിട്ട് ക്രിസ്ത്യാനികളെ ആക്രമിക്കാതെ തിരിച്ചു പോയതല്ല.

വളിപ്പ് കോമഡി അടിക്കുന്നതു പോലെ മാല മാലയായി നുണ പൊട്ടിക്കുമ്പോൾ ചരിത്ര പുസ്തകങ്ങൾ ഒന്ന് മറിച്ചു നോക്കാനെങ്കിലും മെനക്കെടണമെന്ന് അഭ്യർത്ഥിക്കുന്നു.
-ഷെരീഫ് സാഗർ

Address

Near Collectorate
Alappuzha
688001

Telephone

9567750156

Website

Alerts

Be the first to know and let us send you an email when അഴിമതിക്കാർ രാജിവെക്കണം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share