Alappuzha Govt.Servants' Co-operative Bank LTD No. A 208

Alappuzha Govt.Servants' Co-operative Bank LTD No. A 208 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Alappuzha Govt.Servants' Co-operative Bank LTD No. A 208, Financial service, Near Collectrate, Alappuzha.

09/01/2026
കേരള സർക്കാർ സഹകരണ വകുപ്പും കൺസ്യൂമർഫെഡുമായി ചേർന്ന് ആലപ്പുഴ ഗവൺമെന്റ് സർവന്റ്സ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ...
02/05/2025

കേരള സർക്കാർ സഹകരണ വകുപ്പും കൺസ്യൂമർഫെഡുമായി ചേർന്ന് ആലപ്പുഴ ഗവൺമെന്റ് സർവന്റ്സ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ കണ്ണൻ വർക്കി പാലത്തിന് സമീപം ഉള്ള കയർ ക്രാഫ്റ്റ് ഷോറൂമിൽ ജില്ലാതല സ്കൂൾ മാർക്കറ്റ് ആരംഭിച്ചു.
ബാങ്ക് പ്രസിഡന്റ് ജിജോ ജോസഫ് അധ്യക്ഷനായ ചടങ്ങിൽ അമ്പലപ്പുഴ എം എൽ എ എച്ച് സലാം ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാധ്യക്ഷ കെ കെ ജയമ്മ ആദ്യ വില്പന നിർവഹിച്ചു. സഹകരണ ജോയിന്റ് രജിസ്ട്രാർ വി കെ സുബിന മുഖ്യ പ്രഭാഷണം നടത്തി. കൺസ്യൂമർഫെഡ് മാർക്കറ്റിംഗ് മാനേജർ ദിലീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി എസ് സുമേഷ്, സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിങ്) ഷിബു ഒ ജെ, സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ അനിൽകുമാർ വി സി, സിലീഷ് സി, പി ഡി ജോഷി, ഭരണസമിതി അംഗങ്ങളായ ഇന്ദിര കെ, മനോജ് ടി, സുശീല പി, സിബി പി ടി, ജോളി കുട്ടൻ ജെ, ബിജുരാജ് എസ്, സതീഷ് കൃഷ്ണ ആർ, മിനിമോൾ വർഗീസ്, നിഷ നീലാംബരൻ, മുഹമ്മദ് റഫീഖ് എസ്, ദീപ എൽ, എന്നിവർ ആശംസകൾ അർപ്പിച്ചു. ബാങ്ക് സെക്രട്ടറി ആർ ശ്രീകുമാർ കൃതജ്ഞത പറഞ്ഞു . ത്രിവേണി നോട്ടുബുക്കുകൾ അടക്കം എല്ലാവിധ സ്കൂൾ സാമഗ്രികളും എം ആർ പി യിലും വളരെയധികം വിലക്കുറവിൽ സ്കൂൾ മാർക്കറ്റിൽ നിന്നും ലഭിക്കും.

ആലപ്പുഴ ഗവ.സർവൻ്റ്സ് സഹകരണ ബാങ്കിൻ്റെ വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ആലപ്പുഴ ജൻ്റർ പാർക്കിൽ സാംസ്ക്കാരിക ഫിഷറീസ് ...
19/11/2024

ആലപ്പുഴ ഗവ.സർവൻ്റ്സ് സഹകരണ ബാങ്കിൻ്റെ വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ആലപ്പുഴ ജൻ്റർ പാർക്കിൽ സാംസ്ക്കാരിക ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് ജിജോ ജോസഫ് അദ്ധ്യക്ഷനായി.ബാങ്കിൻ്റെ പുതിയ ലോഗോ പ്രകാശനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആർ നാസറും ബാങ്ക് ആരംഭിക്കുന്ന മൊബൈൽ ആപ്ളിക്കേഷൻ എ ജി പ്ളസിൻ്റെ ഉദ്ഘാടനം ശ്രീ .എച്ച്.സലാം എം എൽ എ യും ഇൻ്റർനെറ്റ് ബാങ്കിംഗ് ഉദ്ഘാടനം പി.പി.ചിത്തരഞ്ജൻ എം എൽ എ യും ഉദ്ഘാടനം ചെയ്തു. ബാങ്ക് മുൻ പ്രസിഡൻ്റുമാർ, സെക്രട്ടറിമാർ കായിക പ്രതിഭകളായ എസ് ബിജുരാജ്, പി.ആർ രാജേഷ്, കുമാരി ശ്രേയ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാക്കളായ ഗായത്രി യു, എം ഉഷാകുമാരി, ബാങ്കിൻ്റെ നാൾവഴി പ്രദർശിപ്പിക്കുന്ന വീഡിയോ സംവിധാനം ചെയ്ത അമൽജോസഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് മുനി.ചെയർപേഴ്സൺ കെ കെ ജയമ്മ വിതരണം ചെയ്തു.വജ്ര ജൂബിലി സ്പെഷൽ പാക്കേജ് പ്രഖ്യാപനം സഹകരണ സംഘം അസി. രജിസ്ട്രാർ വി സി അനിൽ കുമാർ നിർവ്വഹിച്ചു.കവിത ടീച്ചർ, പി.റെജി ദാസ്, രമേഷ് ഗോപിനാഥ്, മനോജ്.റ്റി, സുശീല പി, സിബി പി റ്റി ,ജെ ജോളി ക്കുട്ടൻ, എസ് ബിജുരാജ് ,ആർ സതീഷ് കൃഷ്ണ, മിനിമോൾ വർഗീസ് ,നിഷ നീലാംബരൻ മുഹമ്മദ് റഫീഖ് എസ്, ദീപ എൽ എ ന്നിവർ സംസാരിച്ചു.സെക്രട്ടറി ആർ ശ്രീകുമാർ നന്ദി പറഞ്ഞു.

കൺസ്യൂമർഫെഡിന്റെയും ആലപ്പുഴ ഗവൺമെന്റ് സർവൻസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നേതൃത്വത്തിൽ, ഓണത്തിനോട് അനുബന്ധിച്ച് നടത്തുന്ന താലൂ...
09/09/2024

കൺസ്യൂമർഫെഡിന്റെയും ആലപ്പുഴ ഗവൺമെന്റ് സർവൻസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നേതൃത്വത്തിൽ, ഓണത്തിനോട് അനുബന്ധിച്ച് നടത്തുന്ന താലൂക്ക് തല ഓണച്ചന്തയുടെ ഉദ്ഘാടനം മുൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ആർ നാസർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ജിജോ ജോസഫ് അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് ശ്രീ പി എസ് സുമേഷ് സ്വാഗതം ആശംസിച്ചു. കയർഫെഡ് ചെയർമാൻ ശ്രീ ടി കെ ദേവകുമാർ, വാർഡ് മെമ്പർ ശ്രീമതി സിനി ഷാഫി ഖാൻ, സഹകരണ അസിസ്റ്റന്റ് രജിസ്റ്റർ ബിസി അനിൽകുമാർ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി സി സിലീഷ്, KSTA ജില്ലാ സെക്രട്ടറി പി ഡി ജോഷി,കെ ജി ഓ എ ജില്ലാ സെക്രട്ടറി രമേഷ് ഗോപിനാഥ്, കെ ജി എൻ എ ജില്ലാ സെക്രട്ടറി ലെവിൻ കെ ഷാജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ബാങ്ക് സെക്രട്ടറി ശ്രീ ആർ ശ്രീകുമാർ ചടങ്ങിന് കൃതജ്ഞത പ്രകാശിപ്പിച്ചു.

Address

Near Collectrate
Alappuzha
688001

Website

Alerts

Be the first to know and let us send you an email when Alappuzha Govt.Servants' Co-operative Bank LTD No. A 208 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share