Alanallur Service Co-op Bank

Alanallur Service Co-op Bank Alanallur Service Co-operative Bank

"അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് എന്നും ജനങ്ങളോടൊപ്പം"

ഓണാശംസകൾ ♥️
26/08/2026

ഓണാശംസകൾ ♥️

25/08/2026
ഗുണമേന്മയുള്ള പച്ചക്കറികൾ ഏറ്റവും വിലക്കുറവിൽ; അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപ്പച്ചക്കറി ചന്തകൾ സജീവംഅലനല്ലൂർ: ഓണ...
24/08/2026

ഗുണമേന്മയുള്ള പച്ചക്കറികൾ ഏറ്റവും വിലക്കുറവിൽ; അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപ്പച്ചക്കറി ചന്തകൾ സജീവം

അലനല്ലൂർ: ഓണവിപണിയിലെ വിലക്കയറ്റത്തിന് ആശ്വാസമായി അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണപ്പച്ചക്കറി ചന്തകൾ സജീവമാണ്. ഗുണമേന്മയുള്ള പച്ചക്കറികൾ ഏറ്റവും വിലക്കുറവിൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ചന്തകളിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്.

ഓണസദ്യയ്ക്കാവശ്യമായ വിവിധയിനം പച്ചക്കറികൾ ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാകുന്നതിനാൽ ചന്തകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ ഗുണമേന്മ ഉറപ്പാക്കിയാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്.

ഓണക്കാലത്ത് സാധാരണ കുടുംബങ്ങളുടെ ചെലവ് കുറയ്ക്കുന്നതിനൊപ്പം നാട്ടിലെ കർഷകർക്ക് മികച്ച വിപണി ഒരുക്കാനും ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നുണ്ട്. സഹകരണ മേഖലയുടെ സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ചുകൊണ്ട് ജനങ്ങൾക്ക് പ്രയോജനകരമായ നിരവധി പ്രവർത്തനങ്ങളാണ് അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് നടത്തിവരുന്നത്.

വിലക്കുറവിനൊപ്പം ഗുണമേന്മയ്ക്കും പ്രാധാന്യം നൽകുന്നതിനാൽ ഓണപ്പച്ചക്കറി ചന്തകൾക്ക് നാട്ടുകാർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത എടത്തനാട്ടുകര കോട്ടപ്പള്ളയിലും ആരംഭിച്ചു.എടുത്തനാട്ടുകര:അലനല്ലൂർ സർവ്വീസ് സഹ...
23/08/2026

അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത എടത്തനാട്ടുകര കോട്ടപ്പള്ളയിലും ആരംഭിച്ചു.

എടുത്തനാട്ടുകര:അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് എല്ലാം പ്രാവിശ്യവും നടത്തിവരാറുള്ള ഓണ പച്ചക്കറി ചന്ത കോട്ടപ്പള്ളയിലും ആരംഭിച്ചു. പൊതുജനങ്ങൾക്ക് വിലക്കുറവിലും ഗുണനിലവാരത്തിലും മികച്ച പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണച്ചന്ത ഒരുക്കിയിരിക്കുന്നത്.

ഓണവിപണിയിലെ വിലക്കയറ്റത്തിന് ആശ്വാസമേകുന്ന രീതിയിൽ ന്യായവിലയിൽ പച്ചക്കറികൾ ലഭ്യമാക്കുന്നതാണ് ചന്തയുടെ പ്രത്യേകത.ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് വിപണി സജ്ജീകരിച്ചിരിക്കുന്നത്.

പച്ചക്കറി ചന്തയുടെ ഉദ്ഘാടനം അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് വി. അബ്ദുള്ള നിർവഹിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും സഹകാരികളും ചടങ്ങിൽ സംബന്ധിച്ചു.

അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപ്പച്ചക്കറി ചന്തയ്ക്ക് തുടക്കമായിഅലനല്ലൂർ: ഓണാഘോഷങ്ങളുടെ ഭാഗമായി അലനല്ലൂർ സർവ്വീസ് ...
22/08/2026

അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപ്പച്ചക്കറി ചന്തയ്ക്ക് തുടക്കമായി

അലനല്ലൂർ: ഓണാഘോഷങ്ങളുടെ ഭാഗമായി അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ഓണപ്പച്ചക്കറി ചന്തയ്ക്ക് തുടക്കമായി. അലനല്ലൂർ ഹെഡ് ഓഫീസിന് സമീപം ആരംഭിച്ച ചന്ത ബാങ്ക് പ്രസിഡന്റ് പി.പി.കെ. മുഹമ്മദ്‌ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

ഓണവിപണിയിലെ സാധനങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് ഓണപ്പച്ചക്കറി ചന്ത ആരംഭിച്ചത്. വിവിധയിനം പച്ചക്കറികൾ മിതമായ നിരക്കിൽ ലഭ്യമാകുന്നതിനാൽ ഓണവിപണിയിൽ സാധാരണക്കാർക്ക് ഏറെ ആശ്വാസമാകും.

ഓണത്തോടനുബന്ധിച്ച് ജനങ്ങൾക്ക് ഗുണമേന്മയുള്ള പച്ചക്കറികൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനും സഹകരണ മേഖലയിലൂടെ പൊതുജനങ്ങൾക്ക് കൈത്താങ്ങാകുന്നതിനുമുള്ള ബാങ്കിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ചന്ത സംഘടിപ്പിച്ചിരിക്കുന്നത്.

*കനിവായി ഭക്ഷ്യധാന്യ കിറ്റുകൾ നൽകി അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക്*അലനല്ലൂർ: കനിവ് കർക്കിടാംകുന്ന് പാലിയേറ്റീവ് കെയർ സൊസൈ...
22/08/2026

*കനിവായി ഭക്ഷ്യധാന്യ കിറ്റുകൾ നൽകി അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക്*

അലനല്ലൂർ: കനിവ് കർക്കിടാംകുന്ന് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പരിചരണത്തിലുള്ള രോഗികൾക്ക് അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.

പാലിയേറ്റീവ് പരിചരണത്തിൽ കഴിയുന്ന രോഗികൾക്കും കുടുംബങ്ങൾക്കും കൈത്താങ്ങാകുന്നതിന്റെ ഭാഗമായാണ് ബാങ്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകിയത്. സമൂഹത്തിലെ അർഹരായവർക്കൊപ്പം നിൽക്കുകയും കരുതലിന്റെ കൈത്താങ്ങ് നൽകുകയും ചെയ്യുന്ന ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സേവനം.

വിഷരഹിത പച്ചക്കറിയുടെ സന്ദേശവുമായി അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക്അലനല്ലൂർ: അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് എല്ലാ വർഷവും ന...
22/08/2026

വിഷരഹിത പച്ചക്കറിയുടെ സന്ദേശവുമായി അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക്

അലനല്ലൂർ: അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് എല്ലാ വർഷവും നടത്തിവരുന്ന ഓണക്കാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.പി.കെ. മുഹമ്മദ് അബ്ദുറഹിമാൻ നിർവഹിച്ചു.

ബാങ്ക് അംഗമായ കൊഴിഞ്ഞുപോക്കിൽ കൃഷ്ണന്റെ നേതൃത്വത്തിലാണ് ഒരു ഏക്കറോളം വരുന്ന കൃഷിയിടത്തിൽ ജൈവരീതിയിൽ പച്ചക്കറി കൃഷി നടത്തിയത്. മത്തൻ, ഇളവൻ, കയ്പ, പയർ, പീച്ചിങ്ങ, മുളക്, പടവലം തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്തത്.

വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശവുമായി ബാങ്ക് തുടർച്ചയായി നടപ്പാക്കിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഓണക്കാല പച്ചക്കറി കൃഷിയും നടത്തുന്നത്. വിളവെടുക്കുന്ന പച്ചക്കറികൾ ബാങ്കിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന പച്ചക്കറി ചന്തകളിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കും.

ബാങ്ക് വൈസ് പ്രസിഡന്റ് അബ്ദുള്ള മാസ്റ്റർ, ഡയറക്ടർമാരായ ടി. രാജകൃഷ്ണൻ, എം. ശ്രീധരൻ, ഷെറീന മുജീബ്, ജീവനക്കാരായ പ്രജീഷ്, രജ്ജിത്ത്, സേതുമാധവൻ, അമീൻ, സഹകാരികളായ ധർമ്മ പ്രസാദ്, സുബ്രഹ്മണ്യൻ, നികേഷ്, ഹരിദാസൻ, റഫീഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ബാങ്ക് സെക്രട്ടറി പി. ശ്രീനിവാസൻ പദ്ധതി വിശദീകരിച്ചു.

ഓണസ്നേഹവുമായി അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക്; പാലിയേറ്റീവ് രോഗികൾക്ക് ഭക്ഷ്യധാന്യക്കിറ്റ് നൽകിഎടത്തനാട്ടുകര: ഓണത്തിന്റെ ...
20/08/2026

ഓണസ്നേഹവുമായി അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക്; പാലിയേറ്റീവ് രോഗികൾക്ക് ഭക്ഷ്യധാന്യക്കിറ്റ് നൽകി

എടത്തനാട്ടുകര: ഓണത്തിന്റെ സന്തോഷം സമൂഹത്തിലെ അശരണരിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് എടത്തനാട്ടുകര പെയിൻ ആൻഡ് പാലിയേറ്റീവിന് ഭക്ഷ്യധാന്യക്കിറ്റ് നൽകി.

ഓണക്കാലത്ത് പാലിയേറ്റീവ് പരിചരണത്തിലുള്ള രോഗികൾക്കും കുടുംബങ്ങൾക്കും കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ ബാങ്ക് എല്ലാ വർഷവും ഇത്തരം സഹായങ്ങൾ നൽകിവരുന്നു. എടത്തനാട്ടുകര പെയിൻ ആൻഡ് പാലിയേറ്റീവിന് പുറമെ അലനല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന മറ്റ് പാലിയേറ്റീവ് കെയർ സംവിധാനങ്ങൾക്കും ബാങ്കിന്റെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ നൽകി വരാറുണ്ട്.

ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ്‌ അബ്ദു റഹിമാൻ, ബാങ്ക് സെക്രട്ടറി പി. ശ്രീനിവാസൻ,ബാങ്ക് വൈസ് പ്രസിഡണ്ട് അബ്ദുള്ള മാസ്റ്റർ, ബാങ്ക് ഡയറക്ടർമാരായ ടി.രാജാകൃഷ്ണൻ,വി.ടി ഉസ്മാൻ,ഷറീന മുജീബ്, ശ്രീജ, ശ്രീധരൻ,ബിന്ദു, സൈദ്, ബാലചന്ദ്രൻ, ജീവനക്കാരായ പ്രജീഷ്,രാധിക,പ്രമോദ്,സുരേഷ്, കൃഷ്ണദാസ്,പി.രജ്ജിത്ത്,എം.അമീൻ, എടത്തനാട്ടുകര പെയിൻ ആന്റ് പാലിയേറ്റീവ് ഭാരവാഹികളായ
അലി മഠത്തൊടി,മുഹമ്മദ്‌ സക്കീർ, റഹീസ് എടത്തനാട്ടുകര, പത്മജൻ, ഗഫൂർ ചാലിയൻ,അലി പടിഞ്ഞാറെപ്പള്ള, തുടങ്ങിയവർ പങ്കെടുത്തു.

അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൽ ഓണം സഹകരണ വിപണി ആരംഭിച്ചുഅലനല്ലൂർ: ഓണത്തോടനുബന്ധിച്ച് അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ...
20/08/2026

അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൽ ഓണം സഹകരണ വിപണി ആരംഭിച്ചു

അലനല്ലൂർ: ഓണത്തോടനുബന്ധിച്ച് അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണം സഹകരണ വിപണി ആരംഭിച്ചു. ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിലും ലഭ്യമാക്കുകയാണ് വിപണിയുടെ ലക്ഷ്യം.

ഓണം ആഘോഷങ്ങളുടെ ഭാഗമായി ജനങ്ങൾക്ക്‌ ആശ്വാസകരമായ നിരക്കിൽ ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്നതിനാണ് സഹകരണ വിപണി ഒരുക്കിയിരിക്കുന്നത്. അലനല്ലൂർ ബാങ്ക് ഹെഡ് ഓഫീസിന് സമീപം,എടത്തനാട്ടുകര,കർക്കിടാംകുന്ന്,മാളിക്കുന്ന് എന്നീ നാലിടങ്ങളിലാണ് ഇത്തവണത്തെ ഓണ വിപണി.ഓണത്തോടനുബന്ധിച്ച് പച്ചക്കറിച്ചന്തയും ബാങ്ക് ആരംഭിക്കുന്നുണ്ട്.

ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം സഹകരണ വിപണി ബാങ്ക് വൈസ് പ്രസിഡന്റ് വി.അബ്ദുള്ള മാസ്റ്ററുടെ അധ്യക്ഷതയിൽ ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ്‌ അബ്ദു റഹിമാൻ ഉത്ഘാടനം ചെയ്തു.ബാങ്ക് ഡയറക്ടർമാരായ ടി.രാജാകൃഷ്ണൻ,ഷറീന മുജീബ്, ശ്രീജ, ശ്രീധരൻ,ബിന്ദു, സൈദ്, ബാലചന്ദ്രൻ, ജീവനക്കാരായ അബ്ദുൾ സലീം,പ്രജീഷ്,ജയ കൃഷ്ണൻ, രാധിക, നജീബ്, രവീന്ദ്രനാഥ്, പ്രമോദ്, പി.രജ്ജിത്ത്,എം.അമീൻ, എടത്തനാട്ടുകര പെയിൻ ആന്റ് പാലിയേറ്റീവ് ഭാരവാഹികളായ
അലി മഠത്തൊടി,മുഹമ്മദ്‌ സക്കീർ, റഹീസ്, പത്മജൻ, ഗഫൂർ ചാലിയൻ,അലി പടിഞ്ഞാറെപ്പള്ള, തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിന്
ബാങ്ക് സെക്രട്ടറി പി.ശ്രീനിവാസൻ സ്വാഗതവും.ബാങ്ക് ഡയറക്ടർ വി.ടി ഉസ്മാൻ നന്ദിയും പറഞ്ഞു.

അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൽ ഓണം സഹകരണ വിപണി ആരംഭിച്ചു.അലനല്ലൂർ: ഓണത്തോടനുബന്ധിച്ച് അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റ...
20/08/2026

അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൽ ഓണം സഹകരണ വിപണി ആരംഭിച്ചു.

അലനല്ലൂർ: ഓണത്തോടനുബന്ധിച്ച് അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണം സഹകരണ വിപണി ആരംഭിച്ചു. ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയിലും ലഭ്യമാക്കുകയാണ് വിപണിയുടെ ലക്ഷ്യം.

ഓണം ആഘോഷങ്ങളുടെ ഭാഗമായി ജനങ്ങൾക്ക്‌ ആശ്വാസകരമായ നിരക്കിൽ ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്നതിനാണ് സഹകരണ വിപണി ഒരുക്കിയിരിക്കുന്നത്. അലനല്ലൂർ ബാങ്ക് ഹെഡ് ഓഫീസിന് സമീപം,എടത്തനാട്ടുകര,കർക്കിടാംകുന്ന്,മാളിക്കുന്ന് എന്നീ നാലിടങ്ങളിലാണ് ഇത്തവണത്തെ ഓണ വിപണി.ഓണത്തോടനുബന്ധിച്ച് പച്ചക്കറിച്ചന്തയും ബാങ്ക് ആരംഭിക്കുന്നുണ്ട്.

ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം സഹകരണ വിപണി ബാങ്ക് വൈസ് പ്രസിഡന്റ് വി.അബ്ദുള്ള മാസ്റ്ററുടെ അധ്യക്ഷതയിൽ ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ്‌ അബ്ദു റഹിമാൻ ഉത്ഘാടനം ചെയ്തു.ബാങ്ക് ഡയറക്ടർമാരായ ടി.രാജാകൃഷ്ണൻ,ഷറീന മുജീബ്, ശ്രീജ, ശ്രീധരൻ,ബിന്ദു, സൈദ്, ബാലചന്ദ്രൻ, ജീവനക്കാരായ അബ്ദുൾ സലീം,പ്രജീഷ്,ജയ കൃഷ്ണൻ, രാധിക, നജീബ്, രവീന്ദ്രനാഥ്, പ്രമോദ്, പി.രജ്ജിത്ത്,എം.അമീൻ, എടത്തനാട്ടുകര പെയിൻ ആന്റ് പാലിയേറ്റീവ് ഭാരവാഹികളായ
അലി മഠത്തൊടി,മുഹമ്മദ്‌ സക്കീർ, റഹീസ്, പത്മജൻ, ഗഫൂർ ചാലിയൻ,അലി പടിഞ്ഞാറെപ്പള്ള, തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിന്
ബാങ്ക് സെക്രട്ടറി പി.ശ്രീനിവാസൻ സ്വാഗതവും.ബാങ്ക് ഡയറക്ടർ വി.ടി ഉസ്മാൻ നന്ദിയും പറഞ്ഞു.

Address

Manjeri Olipuzha Road
Alanallur
678601

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm

Telephone

+91 4924 262 427

Alerts

Be the first to know and let us send you an email when Alanallur Service Co-op Bank posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Alanallur Service Co-op Bank:

Shortcuts

Share