31/08/2024
അൽ ഉസ്താദ് ചിറയികീഴ് എ.എം നൗഷാദ് ബാഖവി യുടെ ഇക്കൊല്ലത്തെ മദ്ഹുർ റസൂൽ പ്രഭാഷണം 2024 ഒക്ടോബർ 4,5 തീയതികളിൽ കൊല്ലം ജില്ലയിലെ മൈലാപ്പൂര് പള്ളി ജംഗ്‌ഷനിൽ KMYF മൈലാപ്പൂര് കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ KMYF കനിവ് ചാരിറ്റി സെന്റർ ന് കീഴിൽ സംഘടിപ്പിക്കുകയാണ്...
ഇന്ഷാ അല്ലാഹ്.....
ആദരവായ റസൂലുല്ലാഹി (സ) യുടെ അനുഗ്രഹീത ജന്മദിനം ആഘോഷിക്കപ്പെടുന്ന പുണ്യ റബീഉൽ അവ്വലിലെ സമാപന ദിവസങ്ങളിലാണ് ഈ മജ്ലിസ് സംഘടിപ്പിക്കുന്നത്.പുണ്യ റസൂൽ (സ) പ്രകീർത്തനങ്ങൾ പാടിക്കൊണ്ട് നൗഷാദ് ബാഖവി ഉസ്താദ് മദ്ഹുർ റസൂൽ പ്രഭാഷണത്തിന് നേതൃത്വം നൽകുന്നു എന്നുള്ളത് തന്നെയാണ് ഈ മജ്‌ലിസിന്റെ ആകർഷണീയത. മാത്രമല്ല ഈ മജ്‌ലിസിന് ഇജാബത്ത് ഏകുവാനും സാന്നിധ്യം കൊണ്ട് അനുഗ്രഹങ്ങൾക്ക് കാരണമാകാനും മുസ്ലിം കൈരളിയുടെ ആത്മീയ നേതൃത്വങ്ങളായ
അസ്സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ,ബഹുമാനപ്പെട്ട ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ശൈഖുനാ ഉസ്താദുൽ അസാതീദ് കെ.പി അബൂബക്കർ ഹസ്രത്ത് അടക്കമുള്ള മഹത്തുക്കൾ പങ്കെടുക്കുന്നുമുണ്ട്.
ഇൻഷാ അല്ലാഹ്...
അല്ലാഹു സുബ്ഹാനഹു വ തആല ഈ സംഗമത്തെ പൂർണ്ണമായും വിജയിപ്പിക്കുമാറാകട്ടെ...
ആമീൻ യ റബ്ബൽ ആലമീൻ....