24/03/2022
ഒറ്റ ഇടപാട്; ലാഭം 58 ലക്ഷം രൂപ!
---------------------------------------------------
ട്രാവല്‍ ഏജന്റ് എന്ന നിലയിലാണ് തൃശൂര്‍ സ്വദേശിയായ ആ യുവാവിനെ ഞാന്‍ അറിയുന്നത്. ആ മേഖലയില്‍ മല്‍സരം കനത്തതോടെ മറ്റേതെങ്കിലും രംഗത്തേക്ക് കാല്‍വെക്കാന്‍ അയാള്‍ നിര്‍ബന്ധിതനാകുകയായിരുന്നു. അങ്ങനെയാണ് റിയല്‍ എസ്റ്റേറ്റിലേക്ക് കടക്കുന്നത്. കുടുംബമായി ഗള്‍ഫില്‍ കഴിയുന്ന പ്രവാസി തന്റെ പ്രോപ്പര്‍ട്ടി വില്‍ക്കാന്‍ ശ്രമിച്ചിട്ട് രണ്ട് വര്‍ഷമായി നടന്നിട്ടില്ലെന്നത് അയാളുടെ ശ്രദ്ധയില്‍പ്പെട്ടു. നിയമപരമായ ചില കുരുക്കുകളായിരുന്നു അതിന് പ്രധാന കാരണം. അയാള്‍ ഉടമയെ വിളിച്ച് സംസാരിച്ചു. നിയമപരമായ പ്രശ്നങ്ങളെല്ലാം താന്‍ മാറ്റിത്തരാം, എട്ട് മാസം സമയം വേണം. എത്ര തുകയാണ് പ്രോപ്പര്‍ട്ടിക്ക് വേണ്ടതെന്ന് ചോദിച്ചു. എത്ര രൂപയ്ക്ക് വേണമെങ്കിലും സ്ഥലം വില്‍ക്കാം. പക്ഷെ 95 ലക്ഷം രൂപയാണ് തനിക്ക് വേണ്ടത്, ആ തുക എട്ട് മാസത്തിനുള്ളില്‍ ലഭിക്കുകയും വേണം. കുറച്ച് തുക അഡ്വാന്‍സ് ആയി നല്‍കി കരാര്‍ ഉറപ്പിച്ചു.
ഒറ്റമാസം കൊണ്ട് അയാള്‍ സ്ഥലത്തിന്റെ നിയമപരമായ പ്രശ്നങ്ങളെല്ലാം മാറ്റിയെടുത്തു. അതിനുശേഷം ഉടമയുടെ സമ്മതത്തോടെ സ്ഥലത്തെ കാടെല്ലാം വെട്ടി വൃത്തിയാക്കി നല്ലൊരു ചുറ്റുമതിലും ഗേറ്റും വെച്ചു. ഉള്ളിലൂടെ വഴിവെട്ടി സ്ഥലം അഞ്ച് പ്ലോട്ടുകളായി തിരിച്ചു. വഴിയുടെ വശങ്ങളിലായി ഏതാനും പനമരങ്ങള്‍ നട്ടു. കാടുപിടിച്ച് കിടന്ന സ്ഥലം ചുരുങ്ങിയ ചെലവില്‍ ആരും കൊതിക്കുന്ന വില്ലാ പ്ലോട്ടാക്കി മാറ്റി. നാല് പ്ലോട്ടുകള്‍ക്ക് അയാള്‍ക്ക് സമയത്തിനുള്ളില്‍ വില്‍ക്കാന്‍ കഴിഞ്ഞു. നാലെണ്ണം വിറ്റപ്പോള്‍ തന്നെ ഒരു കോടി 15 ലക്ഷം രൂപ കിട്ടി. ബാക്കിയുള്ള പ്ലോട്ട് കരാര്‍ ഉറപ്പിച്ച സമയത്തിനുള്ളില്‍ വിറ്റുപോകാത്തതുകൊണ്ട് സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തു. 20 ലക്ഷം രൂപ ലാഭവും കിട്ടി. രണ്ട് മാസത്തിനുശേഷം ആ പ്ലോട്ടിന് ഒരു എന്‍ക്വയറി വന്നു. 38 ലക്ഷം രൂപയ്ക്ക് ആ പ്ലോട്ട് ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍ വാങ്ങി. ഒറ്റ ഇടപാടില്‍ നിന്ന് അയാള്‍ക്ക് ലഭിച്ച ലാഭം 58 ലക്ഷം രൂപ!
പിന്നീട് ഞാന്‍ കണ്ടപ്പോള്‍ ട്രാവല്‍ കമ്പനിയൊക്കെ നിര്‍ത്തിയെന്ന് അയാള്‍ പറഞ്ഞു. ഫുള്‍ടൈം റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ആയിമാറി. ഒപ്പം അയാളുടെ രൂപവും ഭാവവുമൊക്കെ മാറിയിരുന്നു.
റിയല്‍ എസ്റ്റേറ്റിന് മാത്രമേ ഈ മാജിക് ചെയ്യാന്‍ കഴിയൂ. 50,000 രൂപ മാസവരുമാനം കിട്ടുന്ന ഒരാള്‍ക്ക് തന്റെ ചെലവുകളെല്ലാം കഴിഞ്ഞ് എത്ര തുക മിച്ചം പിടിച്ചാലും റിട്ടയര്‍മെന്റ് കാലത്ത് ഇത്രയും വലിയൊരു നിക്ഷേപം ഉണ്ടാക്കാന്‍ പറ്റുമോ? ഒരിക്കലുമില്ല. എന്നാല്‍ ഇതിന് വേണ്ടിവരുന്ന ചെലവ് ടോക്കന്‍ അഡ്വാന്‍സ് ആയി കൊടുക്കുന്നതുമാത്രമാണ്.
''90 ശതമാനം മില്യണയേഴ്സും റിയല്‍ എസ്റ്റേറ്റില്‍ കൂടിയാണ് സമ്പത്തുണ്ടാക്കിയത്.'' ആന്‍ഡ്ര്യൂ കാര്‍ണേജിയുടെ വാക്കുകളാണിത്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരും സാമ്പത്തികവിദഗ്ധരും റിയല്‍ എസ്റ്റേറ്റിന്റെ ശക്തി തിരിച്ചറിഞ്ഞവരാണ്. ''അമേരിക്കയിലെ ഏറ്റവും വലിയ ബിസിനസ് വിജയങ്ങള്‍ റിയല്‍ എസ്റ്റേറ്റില്‍ നിന്നാണ് ഉണ്ടായത്.'' ജോണ്‍ ഡി റോക്ഫെല്ലര്‍ പറയുന്നു.
എന്നാല്‍ റിയല്‍ എസ്റ്റേറ്റിലേക്ക് ഇറങ്ങുന്ന എല്ലാവരും വിജയിക്കുന്നുണ്ടോ? ഇല്ല. അതിന് പ്രധാന കാരണം പലരും റിയല്‍ എസ്റ്റേറ്റ് മേഖലയെ കാണുന്നത് ഒരു ചൂതാട്ടമായിട്ടാണ്. എന്നാല്‍ ശാസ്ത്രീയമായി പഠിച്ച് റിയല്‍ എസ്റ്റേറ്റിലേക്ക് ഇറങ്ങുന്നവരെ കാത്തിരിക്കുന്നത് സാധ്യതകളുടെ അക്ഷയഖനിയാണ്.
പഠിച്ചു നിക്ഷേപിച്ചാല്‍ റിയല്‍ എസ്റ്റേറ്റില്‍ റിസ്‌കില്ലെന്ന് മാത്രമല്ല, അത് നിങ്ങളെ സമ്പന്നതയിലേക്ക് നയിക്കുകയും ചെയ്യും. സാമ്പത്തികരംഗത്തെ പ്രതിസന്ധികള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ തളര്‍ത്തുകയല്ല, പകരം നിരവധി അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റില്‍ വൈദഗ്ധ്യം നേടിയശേഷം ഈ മേഖലയിലേക്ക് ഇറങ്ങിയാല്‍ യാതൊരു റിസ്‌കും ഇല്ലെന്ന് മാത്രമല്ല, നിങ്ങളുടെ വരുമാനത്തെക്കാള്‍ ഇരട്ടിയോ മൂന്നിരട്ടിയോ വരുമാനം നേടാനും സാധിക്കും. പക്ഷെ അതിന് നിങ്ങള്‍ മാര്‍ക്കറ്റ് അനാലിസിസും പ്രോപ്പര്‍ട്ടി അനാലിസിസുമൊക്കെ അറിഞ്ഞിരിക്കണം
പക്ഷെ റിയല്‍ എസ്റ്റേറ്റിനെക്കുറിച്ച് പഠിപ്പിക്കുന്ന ഒരു യൂണിവേഴ്‌സിറ്റിയുമില്ല, ഇതേക്കുറിച്ച് പഠിക്കാന്‍ മലയാളത്തില്‍ ഒരു പുസ്തകവുമില്ല. ഇംഗ്ലിഷില്‍ ലഭ്യമാകുന്ന പുസ്‌കങ്ങള്‍ തന്നെ സമഗ്രമായ വിവരങ്ങള്‍ നല്‍കുന്നുമില്ല. സാധാരണക്കാര്‍ക്ക് ഇതേക്കുറിച്ച് അറിയാന്‍ യാതൊരു മാര്‍ഗങ്ങളുമില്ല. പഠിച്ച് റിയല്‍ എസ്റ്റേറ്റ് ചെയ്താല്‍ മാത്രമേ ഈ രംഗത്തെ വലിയ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുകയുള്ളു.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിജയിക്കാന്‍ സഹായിക്കുന്ന ചില ടെക്‌നിക്കുകളുണ്ട്. ഉദാഹരണത്തിന്, വെറുതെ കിടക്കുന്ന പ്രോപ്പര്‍ട്ടിയെ ഒരു വധുവിനെപ്പോലെ അണിയിച്ചൊരുക്കി അതില്‍ മൂല്യവല്‍ക്കരണം നടത്തി പ്ലോട്ടുകളായി തിരിച്ച് വില്‍ക്കുമ്പോള്‍ അതിന്റെ മൂല്യം വളരെ പെട്ടെന്ന് വര്‍ദ്ധിക്കുന്നു. ഇതുപോലെ ആരും പറയാത്ത റിയല്‍ എസ്‌റ്റേറ്റ് ടെക്‌നിക്കുകളെക്കുറിച്ച് ഇന്ത്യയിലും വിദേശത്തുമായി നിരവധി ക്ലാസുകള്‍ ലൈഫ്‌ലൈന്‍ നടത്തിവരുന്നു. വിവിധ രാജ്യങ്ങളിലെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസിനെക്കുറിച്ച് അവിടെ ഞാന്‍ നേരിട്ടുപോയി പഠിച്ചും യു.എസിലെ റിയല്‍ എസ്റ്റേറ്റ് പരിശീലനങ്ങളില്‍ പങ്കെടുത്തുമാണ് ഈ കോഴ്‌സ് തയാറാക്കിയിരിക്കുന്നത്. ക്ലാസില്‍ പങ്കെടുത്തിട്ടുള്ളവര്‍ പലരും ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ രൂപീകരിക്കുകയും വിവിധ രാജ്യങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
കോവിഡിന് ശേഷം ലോകമെമ്പാടും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയൊരു ഉയര്‍ച്ചയ്ക്ക് തുടക്കമായിട്ടുണ്ട്. കേരളത്തിലെയും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. വരും നാളുകളില്‍ ഇന്ത്യയിലും വിദേശത്തും ഈ രംഗത്തെ സാധ്യതകള്‍ ഇരട്ടിയാകും. ബാങ്ക് പലിശനിരക്കുകള്‍ വളരെ കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഈ അവസരം റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍ക്കും ഉപയോഗപ്പെടുത്താവുന്നതാണ്. കാരണം മറ്റേതൊരു ഇന്‍വെസ്റ്റ്‌മെന്റിനെ അപേക്ഷിച്ച് ഏറ്റവും നേട്ടം കിട്ടുന്നതും റിസ്‌ക് കുറവുള്ളതുമായ നിക്ഷേപ അവസരമാണ് റിയല്‍ എസ്റ്റേറ്റ്.
ലൈഫ്‌ലെന്‍ സ്റ്റുഡന്റ്‌സ് ചേര്‍ന്ന് കമ്പനി രൂപീകരിച്ച് കോഴിക്കോട് പന്തീരങ്കാവില്‍ 20 ഏക്കറില്‍ വലിയൊരു ടൗണ്‍ഷിപ്പ് ഡെവലപ്പ് ചെയ്യുന്നുണ്ട്. ലൈഫ്‌ലൈന്‍ നേതൃത്വം നല്‍കുന്ന ഈ പ്രോജക്റ്റില്‍ നിക്ഷേപിച്ചവര്‍ക്ക് വലിയ ലാഭമാണ് ലഭിച്ചത്. കാരണം ഒരു വലിയ പ്രോപ്പര്‍ട്ടി നിക്ഷേപകര്‍ ഒരുമിച്ചുചേര്‍ന്ന് വാങ്ങി മുറിച്ചെടുക്കുന്നതിനാല്‍ ലാഭം എല്ലാവര്‍ക്കുമായി ലഭിക്കുന്നു. അത്തരത്തില്‍ കേരളത്തില്‍ പലയിടത്തും പ്രോജക്റ്റുകള്‍ ചെയ്യാന്‍ വലിയ അവസരമാണുള്ളത്.
റിയല്‍ എസ്റ്റേറ്റ് രംഗത്തെ സാധ്യതകള്‍ അറിയാനും പ്രയോജനപ്പെടുത്താനും ആഗ്രഹിക്കുന്ന ജിസിസി രാജ്യങ്ങളിലുള്ളവര്‍ക്ക് ഇതാ ഒരു വലിയ അവസരം. ഞാന്‍ നേരിട്ട് നടത്തുന്ന റിയല്‍ എസ്റ്റേറ്റിനെക്കുറിച്ചുള്ള പ്രത്യേക ഓണ്‍ലൈന്‍ സെഷനില്‍ പങ്കെടുക്കാം ഈ ക്ലാസ് പൂര്‍ണ്ണമായും സൗജന്യമാണ്.
ഫുള്‍ ടൈം ആയോ നിലവിലുള്ള ജോലിക്കോ ബിസിനസിനോ ഒപ്പം പാര്‍ട് ടൈം ആയോ റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ മേഖലയില്‍ സംരംഭം തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും എല്ലാറ്റിലുമുപരി റിയല്‍ എസ്റ്റേറ്റില്‍ ബുദ്ധിപരമായ നിക്ഷേപം നടത്തി സമ്പന്നനാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ക്ലാസില്‍ പങ്കെടുക്കാം. ജിസിസി രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇതിലേക്ക് പ്രവേശനം.
ഫ്രീ വെബിനാറില്‍ പങ്കെടുക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചേരുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: +97 15527 60002