03/11/2024
""""""TRADING JOURNEY """
ട്രെഡിങ്ങിനെ കുറിച്ച് അറിയാൻ തുടങ്ങിയിട്ട് പതിനഞ്ചു വർഷം പിന്നിടുന്നു, ഒന്നും അറിയാതെ വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ടും trading തിരഞ്ഞെടുത്തു (പെട്ടന്ന് കാശുണ്ടക്കണമെന്നുള്ളത് ആണ് മനസ്സിൽ )ലാഭം നഷ്ടം ഇതിങ്ങനെ മാറി മറിഞ്ഞു കൊണ്ടിരിക്കുന്നു, അപ്പോഴാണ് kalindi rail share വാങ്ങുന്നതും അതു വഴി ജീവിതം മാറി മറിയുന്നതും, മാക്സിമം വാങ്ങിച്ചു കൂട്ടി, അടുത്ത ദിവസം റെയിൽവേ ബജറ്റ് ആണ്, അതുവന്നു കഴിഞ്ഞാൽ ലൈഫ് സെറ്റ് ആണെന്ന് സ്വപ്നം കണ്ടു തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു, കുളിച്ചൊരുങ്ങി രാവിലെ തന്നെ trading ചെയ്യുന്ന സ്ഥലമായ ബൊണാൻസാ എന്ന സ്ഥാപനത്തിൽ എത്തി... ബജറ്റ് ആരംഭിച്ചു... ഇതുവരെ കണ്ടിട്ടില്ലാത്ത വിധം റേറ്റ് താഴേക്കു... വിക്കാനും പറ്റുന്നില്ല leverage ഉള്ളത് കൊണ്ട് 7 ദിവസത്തിൽ കൂടുതൽ hold ചെയ്യാൻ സാധിക്കില്ലെന്ന് കമ്പനിയുടെ താക്കീത്, എന്തിനുപറയുന്നു എങ്ങനൊക്കെയോ ഉണ്ടാക്കിയ 3 ലക്ഷം രൂപയോളം ഒലിച്ചുപോയി....എന്താണ് ഫീൽ എന്നത് ഓർമ വരുന്നില്ല, ഇത് നമുക്ക് പറ്റിയ പണിയല്ല എന്ന സത്യം മനസിലാക്കി അവ്ടെന്നു ഇറങ്ങി... 2 വർഷത്തിന് ശേഷം മനസ്സിൽ ഉറങ്ങിക്കിടന്ന trader ഉണർന്നു.. വീണ്ടും ഒന്നു കൂടി ചെയ്യാം എന്നു തീരുമാനിച്ചു.. ലാഭ നഷ്ടങ്ങൾ ഇങ്ങനെ വന്നു കൊണ്ടിരുന്നു... അതിനിടയിൽ ജോലിഭാരം കാരണം വേണ്ടത്ര ശ്രെദ്ധ കൊടുക്കാൻ കഴിയാത്തത് കൊണ്ട് കുറച്ചു share വാങ്ങിയിട്ട് വീണ്ടും പിന്മാറേണ്ടി വന്നു, അങ്ങനെ കാലങ്ങൾ കടന്നുപോയ്കൊണ്ടിരിക്കുമ്പോഴാണ് കൊറോണ എന്ന മഹാമാരി എത്തുന്നത്, അത്രയും നാളത്തെ തിരക്കുപിടിച്ച ജീവിധത്തിൽ ഒരു break കിട്ടി, അപ്പോഴാണ് trading പുതിയ രൂപത്തിലും പുതിയ ഭാവത്തിലും നടക്കുന്നുണ്ടെന്നുള്ളത് ശ്രെദ്ധയിൽ പെട്ടത്, മനസിന്റെ ഉള്ളിലെ trader പൂർവാധികം ശക്തിയോടെ ഉണർന്നു... വീണ്ടും എന്തൊക്കെയോ ചെയ്തു, ചെയ്തതൊന്നും അങ്ങനെ അല്ലായിരുന്നു എന്നു മനസിലാക്കി പഠിക്കാൻ തീരുമാനിച്ചു, കിട്ടിയ കോഴ്സ് എല്ലാം എടുത്ത് പഠിച്ചു പഠിച്ചതൊന്നും റിയൽ ട്രെഡിൽ വർക്ക് ആകുന്നില്ല എന്നുള്ള സത്യം അപ്പോഴേക്കും മനസിലായിരുന്നു, അങ്ങനെ പഠിച്ചതും കണ്ടുപിടിച്ചതും ഒക്കെ കൂട്ടി trade സ്വന്തമായി എടുത്തു തുടങ്ങി.... ഒരുപാട് ഒരുപാട് സന്തോഷങ്ങളും സങ്കടങ്ങളും നിറഞ്ഞ trading ദിനങ്ങൾ, എങ്ങനെ എങ്കിലും രക്ഷപെടണമെന്ന ഒരേഒരു ചിന്തമാത്രം എന്തൊക്കെയോ ചെയ്തുകൂട്ടി കയ്യിലുള്ളതും കടം വാങ്ങിതും എല്ലാം നഷ്ടമാകുന്നു, എന്തുചെയ്യണമെന്നറിയാത്ത, ഒന്നുറക്കെ കരയാൻ പോലും പറ്റാത്ത ദിവസങ്ങൾ, എങ്ങനെ ഒക്കെയോ ദിവസങ്ങൾ കഴിയുന്നു, മനസ്സിൽ trading അല്ലാത്ത വേറെ ചിന്തപോലും ഇല്ലാത്ത അവസ്ഥ, വീട്ടിൽ സമയം ചിലവഴിക്കാൻ പറ്റാതെ അവരോടൊപ്പം ഉള്ള ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല നിമിഷങ്ങൾ അനുഭവങ്ങൾ എല്ലാം നഷ്ടമായി, കുട്ടികളുടെ കളിയും ചിരിയും എല്ലാം എല്ലാം നഷ്ടപ്പെടാൻ തുടങ്ങി, എന്റർടൈൻമെന്റ് എന്നുള്ളതൊക്ക സ്വപനം മാത്രമായി, കൂട്ടുകാരെല്ലാം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും മാത്രമായി മാറി,അതിനിടയിൽ ബാക്കി ബിസിനസ് ചെയ്തുകൊണ്ടിരുന്നു അതിലൂടെ പിടിച്ചുനിൽകാം എന്നതുറപ്പായിരുന്നു, അതിനിടയിലും ചതിയുടെ പടുകുഴിയിലേക്ക് വീഴുന്നുണ്ടായിരുന്നു, വിശ്വസിച്ചവരിൽ പലരും പറ്റിക്കുകയാണെന്ന് അറിഞ്ഞിട്ടും ഒരു ചെറുപുഞ്ചിരിയോടെ അതിനെ നേരിട്ടു, അതുമൂലം ഉണ്ടായ സാമ്പത്തിക നഷ്ടം താങ്ങാൻ പറ്റുന്നതിനും അപ്പുറമായിരുന്നു എന്നാലും ലക്ഷ്യം കാണാതെ പുറകോട്ടില്ല എന്നു തന്നെ തീരുമാനിച്ചു trading ഒരു പ്രൊഫഷൻ ആക്കാൻ തീരുമാനിച്ചു, ഇടപ്പള്ളിയിൽ ഒരു 100 ചതുരസ്രഅടിയിൽ ഒരു ഓഫീസ് തുടങ്ങി LOYALHEADWAY (LHW) വളർച്ചയുടെ ഭാഗമായിട്ടാണോ എന്നറിയില്ല ഓഫീസ് പതുക്കെ വലുതായി തുടങ്ങി, ഇപ്പോൾ കലൂർ JNL സ്റ്റേഡിയത്തിന്റെ പുറകിൽ ഒരു രണ്ടായിരം ചതുരസ്ര അടിയിലേക്ക് മാറിയിരിക്കുന്നു.. അങ്ങനെ trading profession രണ്ടുവർഷം പിന്നിട്ടിരിക്കുന്നു..LOYALHEADWAY മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നു, എന്തുചെയ്യുന്നു എന്നു ചോദിക്കുമ്പോൾ "I AM A TRADER " എന്ന് ചങ്കൂറ്റത്തോടെ വിളിച്ചു പറയാൻ ദൈവാനുഗ്രഹം കൊണ്ട് സാധിച്ചിരിക്കുന്നു,കൂടെ അറിഞ്ഞും അറിയാതെയും നല്ലതും ചീത്തയും ചെറുതും വലുതും ആയ കാര്യങ്ങൾ ചെയ്തു കൂടെ നിന്നവർക്കുo, പിന്നിൽ നിന്ന് കുത്തിയവർക്കും മുന്നിൽ നിന്ന് നയിച്ചവർക്കും ഈ അവസരത്തിൽ നന്ദി രേഖപെടുത്തുന്നു,ഈ അവസരത്തിൽ എന്തെങ്കിലും ഒക്കെ ചെയ്യണമെന്ന ആഗ്രഹത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക് നമ്മളെ കൊണ്ട് കഴിയുന്ന വിധത്തിൽ തികച്ചും സൗജന്യമായി trading പഠിപ്പിച്ചു കൊടുക്കാൻ കുറച്ചു സമയം മാറ്റിവെക്കാൻ തീരുമാനിച്ചു.....trading ജീവിതത്തിന്റെ പുതിയ അധ്യായം ഇവിടെ തുടങ്ങുകയാണ്...വളരെ സൂഷ്മതയോടെയും, നല്ലവണ്ണം കാര്യങ്ങൾ മനസിലാക്കി, ആവശ്യമുള്ള സമയം എടുത്ത് നമ്മളുടെ പരിമിതികൾ മനസിലാക്കി ക്ഷമയോടെ പഠിച്ചു trade ചെയ്യുവാൻ തയ്യാറാണെങ്കിൽ നിങ്ങൾക്കും ഞങളുടെ ഭാഗമാകാം സാമ്പത്തികമായി ബുദ്ദിമുട്ടുന്നവർക് ഒരുപക്ഷെ ഒരു ആശ്വാസം ആകാം.... എന്തെങ്കിലും ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക് ഒരുപക്ഷെ ഇതുപകാരപ്പെടാം..... ജോലി കൊണ്ടുമാത്രം മുൻപോട്ട് പോകാൻ പ്രയാസപ്പെടുന്നവർകും അതിലുപരി trading ഒരു പ്രൊഫഷൻ ആക്കാൻ ആഗ്രഹിക്കിന്നവർക്ക് ഒരവസരമാകാം... വേണ്ടത്ര സൂക്ഷ്മത പാലിച്ചില്ലെങ്കിൽ നിങ്ങൾ പരാജയപ്പെട്ടേക്കാം...
ഇനി മുതൽ സൗജന്യമായി ഞങ്ങൾ എടുക്കുന്ന trade(INDIAN &FOREX MARKET)എല്ലാം ലൈവ് അപ്ഡേറ്റ് ലഭിക്കുവാനും....trade സംബന്ധമായ അപ്ഡേറ്റുകൾ ലഭിക്കുവാനും നിങ്ങൾക്ക് ഈ അവസരം ഉപയോഗിക്കാം . നല്ല മനസോടെ നല്ലത് വരും എന്ന വിശ്വാസത്തോടെ നമുക്ക് സാധിക്കും എന്ന ചങ്കുറപ്പോടെ മുൻപോട്ട് പോകാൻ തയ്യാറാണെങ്കിൽ നിങ്ങൾക്കും ഇതിന്റെ ഭാഗമാകാം,ട്രെഡിങ്ങിനെ സീരിയസ് ആയി നോക്കികാണുന്നവർ മാത്രം അതിനായി ഞങ്ങളുടെ ടെലിഗ്രാം കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യുക,
ലിങ്ക് താഴെ കൊടുക്കുന്നു