Ayiroor Village Service Co- Operative Bank Ltd No 4267

Ayiroor Village Service Co- Operative Bank Ltd No 4267 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ayiroor Village Service Co- Operative Bank Ltd No 4267, ELAKAMON. P O, VARKALA, Varkala.

22/08/2023
ഓൺലൈൻ പഠന സൗകര്യമില്ലാത്ത 10  കുട്ടികൾക്ക് അയിരൂർ വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക് ബഹുമാനപ്പെട്ട അഡ്വ വി ജോയ് MLA യുടെ ഗൃഹ...
03/07/2020

ഓൺലൈൻ പഠന സൗകര്യമില്ലാത്ത 10 കുട്ടികൾക്ക് അയിരൂർ വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക് ബഹുമാനപ്പെട്ട അഡ്വ വി ജോയ് MLA യുടെ ഗൃഹപാഠം പദ്ധതിയിലൂടെ നൽകിയ TV പാളയംകുന്ന് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് അഡ്വ വി ജോയ് MLA വിതരണം ചെയ്തു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ്‌ ആർ ശ്രീകണ്ഠൻ, സെക്രട്ടറി പി. പ്രസന്നകുമാരി, ബോർഡ് മെമ്പർമാർ, ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി സുമംഗല, വൈസ് പ്രസിഡന്റ്‌ അഡ്വ ബി എസ് ജോസ്, SMC ചെയർമാൻ ജി എസ് സുനിൽ തുടങ്ങിയവർ പങ്കെടുത്തു.

നൂറ്റാണ്ടിലെ മഹാ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ച് നൽകുന്ന സഹകരണ വകുപ്പിന്റെ  'കെയർ ഹോം' പദ്ധതി അതിന്റെ ഫലപ്...
14/02/2019

നൂറ്റാണ്ടിലെ മഹാ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ച് നൽകുന്ന സഹകരണ വകുപ്പിന്റെ 'കെയർ ഹോം' പദ്ധതി അതിന്റെ ഫലപ്രാപ്തിയിലേക്ക് എത്തുകയാണ്. പ്രളയം തകർത്ത ജീവിത യാഥാർഥ്യങ്ങളുടെ മുന്നിൽ സർവ്വതും നഷ്ടപ്പെട്ട് "ഇനിയെന്ത്?" എന്നാകുലപ്പെട്ട് നിന്നിരുന്ന ജനങ്ങളുടെ മുന്നിലേക്ക് സഹകരണ മേഖല നീട്ടിയ സഹായഹസ്തമായിരുന്നു 'കെയർ കേരള'.

'കെയർ കേരള'യിലെ പ്രധാന പദ്ധതി ആണ് 'കെയർ ഹോം'. പ്രളയദുരന്തത്തില്‍ 7,000-ലധികം പേര്‍ക്ക് സമ്പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടുവെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ സമ്പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ട 2000 കുടുംബങ്ങള്‍ക്ക് പുതിയ വീട് വച്ച് നല്‍കുകയാണ് 'കെയര്‍ ഹോം' പദ്ധതിയിലൂടെ സഹകരണ വകുപ്പ് ലക്ഷ്യമിട്ടത്. നിര്‍മ്മാണം ആരംഭിച്ചതില്‍ 181 വീടുകള്‍ അന്തിമഘട്ടത്തിലെത്തി. അവസാന മിനുക്കുപണികള്‍ നടത്തി ഇവ താക്കോല്‍ ദാനത്തിനായി സജ്ജമാവുകയാണ്. 270 വീടുകളുടെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി അവസാനഘട്ട പ്രവര്‍ത്തനത്തിലേക്ക് കടന്നു കഴിഞ്ഞു.

വീടിന്റെ വിസ്തൃതി 500 ചതുരശ്ര അടിയില്‍ കുറയരുതെന്നാണ് നിര്‍ദ്ദേശം നല്‍കിയതെങ്കിലും പലയിടത്തും ഇതിലും വിസ്തീര്‍ണ്ണമുള്ള വീടുകളാണ് ഒരുങ്ങുന്നത്. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് വീടുകളുടെ രൂപകല്‍പന. വീടിന്റെ ഉറപ്പ്, പരിസ്ഥിതിയുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള അനുയോജ്യത തുടങ്ങിയവ ഉറപ്പാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍, കിണര്‍/കുടിവെള്ളം, വൈദ്യുതി, മാലിന്യ നിര്‍മ്മാര്‍ജ്ജന സൗകര്യങ്ങള്‍, വൃത്തിയുള്ള പരിസരം, ഒരു കൊച്ചു പൂന്തോട്ടമോ അടുക്കളത്തോട്ടമോ തുടങ്ങിയവയും വീടിനോപ്പം വീട്ടുകാര്‍ക്കായി ഒരുങ്ങുന്നുണ്ട്.

വ്യാജ പ്രചാരണങ്ങളിലൂടെയും കുത്സിത ശ്രമങ്ങളിലൂടെയും പ്രളയം തകർത്ത കേരളത്തെ മുക്കിക്കൊല്ലുവാനായി ദുരിതാശ്വാസ പ്രവർത്തനങ്ങളെ തടയുന്ന തരത്തിൽ ചില കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു. കേരളത്തിന് അർഹമായ പല സഹായങ്ങളും പദ്ധതികളും മുടക്കുന്നതിനാണ് ഇക്കൂട്ടർ ശ്രമിച്ചത്. രക്ഷാപ്രവർത്തനത്തിനും റേഷനരിക്കും വിലയിടുന്നവരുടെ മുന്നിലേക്കാണ് കേരളത്തോടൊപ്പം ഞങ്ങളുണ്ട് എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് സഹകരണ മേഖല നിലയുറപ്പിച്ചത്.

പ്രളയബാധിതർക്ക് പലിശരഹിത വായ്പ ലഭ്യമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തോട് കേരളത്തിലെ ബാങ്കിങ് സ്ഥാപനങ്ങൾ മുഖം തിരിച്ചപ്പോൾ ആ കടമയും ഏറ്റെടുത്തുകൊണ്ട് കേരളത്തിലെ സഹകരണ മേഖല കേരളത്തോടുള്ള പ്രതിബദ്ധത ഒരിക്കൽ കൂടി തെളിയിച്ചു. 'കെയർ കേരള'യുടെ ഭാഗമായി 'കെയർ ലോൺ' എന്നൊരു പദ്ധതി ആവിഷ്ക്കരിച്ചു ഇതുവരെ സഹകരണബാങ്കുകളിലൂടെ 34936 ഗുണഭോക്താക്കള്‍ക്ക് 388.10 കോടി രൂപയാണ് നൽകിയത്.

നോട്ട് നിരോധനമെന്ന ഹിസ്റ്റോറിക് ബ്ലണ്ടർ നടപ്പിലാക്കിയ കാലയളവിൽ സഹകരണ മേഖലയെ കൊല്ലാൻ ശ്രമിച്ച ക്ഷുദ്ര കേന്ദ്രങ്ങൾക്കുള്ള തിരിച്ചടി കൂടിയാണ് റീബിൾഡ് കേരള പ്രൊജക്ടിൽ സഹകരണ മേഖലയുടെ പങ്ക്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിലയിടുന്ന സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഈ ഒരു ഘട്ടത്തിൽ കേരളത്തിന്റെ അതിജീവനത്തിനു കൈതാങ്ങാകുവാൻ കേരളത്തിന്റെ സഹകരണ മേഖലക്ക് കഴിയുന്നു എന്നതിൽ സഹകരണ വകുപ്പ് മന്ത്രി എന്ന നിലയിൽ അതിയായ അഭിമാനമുണ്ട്.


കടകംപള്ളി സുരേന്ദ്രന്‍
സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി

Address

ELAKAMON. P O, VARKALA
Varkala

Website

Alerts

Be the first to know and let us send you an email when Ayiroor Village Service Co- Operative Bank Ltd No 4267 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ayiroor Village Service Co- Operative Bank Ltd No 4267:

Share