Sakthidurggam

Sakthidurggam SAKTHI DURGGAM GRAMA SEVASAMITHI TRUST ELAVUMTHITTA

Shakti Durgam Seva Samiti is a dedicated committee committed to serving marginalized communities and fostering a moral foundation in society.

ഹൈന്ദവ സംസ്കാരത്തിന്റെ ഒരു ഗാനമൊ, ചിഹ്നമോ, എന്തെങ്കിലും ഒരു പൊട്ടോ പൊടിയോ കണ്ടാൽ പോലും വിദ്വേഷം ഇളകുന്ന തരത്തിൽ ഒരു വിഭാ...
01/06/2026

ഹൈന്ദവ സംസ്കാരത്തിന്റെ ഒരു ഗാനമൊ, ചിഹ്നമോ, എന്തെങ്കിലും ഒരു പൊട്ടോ പൊടിയോ കണ്ടാൽ പോലും വിദ്വേഷം ഇളകുന്ന തരത്തിൽ ഒരു വിഭാഗം അധ:പതിച്ചു എന്നതല്ലേ സത്യം. നാല് നേരം മതേതരത്വം എന്ന് വിളിച്ച് കൂവിയിട്ട് കാര്യമില്ല, മറ്റ് സംസ്കാരങ്ങളെ അംഗീകരിക്കാനും പഠിക്കണം

ആ കണ്ണുകളിൽ ഇന്നും മായാത്ത ആ കറുത്ത ദിനത്തിന്റെ നിഴലുണ്ടാകാം, ഉള്ളിൽ അച്ഛന്റെ വേർപാടിന്റെ നീറുന്ന നോവുണ്ടാകാം... പക്ഷേ, ...
16/05/2026

ആ കണ്ണുകളിൽ ഇന്നും മായാത്ത ആ കറുത്ത ദിനത്തിന്റെ നിഴലുണ്ടാകാം, ഉള്ളിൽ അച്ഛന്റെ വേർപാടിന്റെ നീറുന്ന നോവുണ്ടാകാം... പക്ഷേ, ആ തീയേക്കാൾ വലിയ വാശിയോടെയാണ് ഹൃദ്യ ഈ വിജയം നേടിയെടുത്തത്. ജിഹാദി ഭീകരരുടെ വെട്ടേറ്റ് അതിദാരുണമായ വിധം കൊലചെയ്യപ്പെട്ട പ്രിയപ്പെട്ട രൺജിത് ശ്രീനിവാസന്റെ വിയോഗം ബാക്കിവെച്ച ശൂന്യതയിൽ നിന്നും, പ്രതിസന്ധികളുടെ പെരുമഴക്കാലത്ത് തളർന്നുപോകാതെ അവൾ നേടിയെടുത്ത ഈ 'ഫുൾ എ പ്ലസ്' വെറുമൊരു ഗ്രേഡ് മാത്രമല്ല.
​അത് ക്രൂരതയ്ക്കെതിരായ പോരാട്ടമാണ്, നീതിക്കുവേണ്ടിയുള്ള ചെറുത്തുനിൽപ്പാണ്.
​ഹൃദ്യേ മോളെ,നീ അച്ഛന്റെ നിഴലല്ല, അച്ഛന്റെ സ്വപ്നങ്ങളുടെ തുടർച്ചയാണ്. നിന്റെ കഠിനാധ്വാനത്തിന് മുന്നിൽ വിധി പോലും തോറ്റുപോയിരിക്കുന്നു. ആ മനോഹരമായ ചിരിയിൽ അച്ഛന്റെ സാന്നിധ്യമുണ്ട്. ആയുസ്സിന്റെ മുഴുവൻ കയ്പുനീരും ചെറുപ്രായത്തിൽ കുടിച്ചു തീർക്കേണ്ടി വന്നിട്ടും, തളരാതെ നടന്നുകയറിയ ഈ വിജയപീഠം അതിജീവനത്തിന്റെ വലിയൊരു പാഠമാണ്.
​അഡ്വ. ലിഷ രൺജിത്തിന്റെ കരുത്തിനും, ഹൃദ്യയുടെ ഈ ഉജ്ജ്വല വിജയത്തിനും മുന്നിൽ ശിരസ്സ് നമിക്കുന്നു. പതറാതെ മുന്നോട്ട് പോകുക മോളേ... നിന്റെ ഓരോ വിജയത്തിലും നിനക്ക് കാവലായി നിന്റെ അച്ഛനുണ്ടാകും. നിന്റെ വളർച്ച കാണാൻ ഞങ്ങൾ ഏവരുമുണ്ടാകും.

Curtesy: കുമ്മനം രാജശേഖരന്‍ ജി

കേരളത്തിലെ മുഴുവൻ *സർപ്പക്കാവുകളും സംരക്ഷിക്കുവാൻ നിയമം* വേണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ WP(C) No....
11/05/2026

കേരളത്തിലെ മുഴുവൻ *സർപ്പക്കാവുകളും സംരക്ഷിക്കുവാൻ നിയമം* വേണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ WP(C) No. 27162/2021 ആയി കേരള സർപ്പക്കാവ് സംരക്ഷണ സമിതി ട്രസ്റ്റ് സമർപ്പിച്ച റിറ്റ് ഹർജിയിൽ *ജസ്റ്റിസ് വി.ജി. അരുണ്‍ പ്രസ്താവിച്ച ചരിത്രപ്രാധാന്യമുള്ള വിധിയുടെ* സമ്പൂർണ്ണ മലയാള പരിഭാഷ:
സർപ്പക്കാവുകൾ കേരളത്തിന്റെ പാരമ്പര്യത്തിന്റെയും ജൈവ വൈവിധ്യത്തിന്റെയും അവിഭാജ്യ ഘടകങ്ങളാണെന്ന് കോടതി നിരീക്ഷിച്ചു. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന വിശ്വാസങ്ങളും ആചാരങ്ങളും കാരണം സർപ്പക്കാവുകൾ പ്രകൃതിദത്ത വനഭൂമികളായി സംരക്ഷിക്കപ്പെട്ടുവെന്നും, അവ ജൈവ വൈവിധ്യം നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
സർപ്പക്കാവുകൾ അപൂർവ സസ്യജാലങ്ങൾക്കും ഔഷധസസ്യങ്ങൾക്കും പാമ്പുകൾ ഉൾപ്പെടെയുള്ള ജീവജാലങ്ങൾക്കും അഭയകേന്ദ്രങ്ങളാണെന്നും, അവയുടെ നാശം പരിസ്ഥിതി സമതുലിതാവസ്ഥയെ ഗുരുതരമായി ബാധിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ പര്യാപ്തമല്ലെന്നും, സർപ്പക്കാവുകളുടെ അനിയന്ത്രിത നാശം ഇപ്പോഴും തുടരുകയാണെന്നും കോടതി വിലയിരുത്തി. അതിനാൽ ജൈവവൈവിധ്യ നിയമം, 2002 പ്രകാരമുള്ള വ്യവസ്ഥകൾ കർശനമായി നടപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.
കോടതി പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ:
1. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ) രണ്ട് മാസത്തിനകം Biodiversity Management Committee (BMC) രൂപീകരിക്കണം.
2. ഈ കമ്മിറ്റികൾ ഉടൻ തന്നെ Peoples’ Biodiversity Register തയ്യാറാക്കണം.
3. BMC തിരിച്ചറിയുന്ന സർപ്പക്കാവുകൾ സംസ്ഥാന സർക്കാർ “Biodiversity Heritage Site” ആയി മൂന്ന് മാസത്തിനകം പ്രഖ്യാപിക്കണം.
4. അത്തരം പ്രഖ്യാപനത്തെ തുടർന്ന് സാമ്പത്തികമായി ബാധിക്കപ്പെടുന്നവർക്ക് നഷ്ടപരിഹാരമോ പുനരധിവാസ പദ്ധതികളോ സർക്കാർ രൂപീകരിക്കണം.
5. മുകളിലെ നടപടികൾ പൂർത്തിയാകുന്നതുവരെ, സംസ്ഥാന സർക്കാരും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും സർപ്പക്കാവുകൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം.
കോടതി പ്രത്യേകം നിരീക്ഷിച്ചത്:
“നാം ഭൂമി നമ്മുടെ പൂർവ്വികരിൽ നിന്ന് പാരമ്പര്യമായി ലഭിച്ചതല്ല; മറിച്ച് നമ്മുടെ മക്കളിൽ നിന്ന് കടം വാങ്ങിയതാണ്.”
ഈ വിധി കേരളത്തിലെ എല്ലാ പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ പരിധിയിലുള്ള സർപ്പക്കാവുകൾക്കും ബാധകമാണ്.
അതിനാൽ സർപ്പക്കാവുള്ള എല്ലാ കുടുംബങ്ങളും ഈ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർപ്പക്കാവുകൾ നിയമപരമായി സംരക്ഷിക്കേണ്ടതാണ്.
— കേരള സർപ്പക്കാവ് സംരക്ഷണ സമിതി.

28/04/2026
ആധുനിക ഭാരതം സൃഷ്ടിച്ച ബുദ്ധിജീവികളിൽ പ്രഥമ ഗണനീയനാണ് ഡോ. ബാബാസാഹേബ് ഭീം റാവു റാംജി അംബേദ്കർ. രാജ്യത്തെ ദളിത് മുന്നേറ്റങ...
14/04/2026

ആധുനിക ഭാരതം സൃഷ്ടിച്ച ബുദ്ധിജീവികളിൽ പ്രഥമ ഗണനീയനാണ് ഡോ. ബാബാസാഹേബ് ഭീം റാവു റാംജി അംബേദ്കർ. രാജ്യത്തെ ദളിത് മുന്നേറ്റങ്ങളുടെ പ്രേരണാ സ്രോതസ്. സംഘപരിവാർ രാഷ്ട്രീയത്തെ എതിർക്കാൻ ചില ദളിത് സംഘടനകൾ മുന്നോട്ട് വെക്കുന്ന പ്രതീകമാണ് ബാബാ സാഹിബ്. അവരുടെ അറിവിലേക്കായി ഒരു കാര്യം പറയാം. കോൺഗ്രസിനെതിരെ പട്ടിക ജാതി ഫെഡറേഷൻ ടിക്കറ്റിൽ ബാബാ സാഹിബ് ലോകസഭയിലേക്ക് മത്സരിച്ചപ്പോൾ അദ്ദേഹത്തിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ആയിരുന്നത് ആർഎസ്എസ് പ്രചാരകനും ബിഎംഎസ് സ്ഥാപകനുമായിരുന്ന ദത്തോപാന്ത് ഠേംഗ്ഡിജി ആയിരുന്നു. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു സവർണ ഫാസിസ്റ്റ് സംഘി.

ബ്രാഹ്മണനായ ഠേംഗ്ഡിയെ ചുമതല ഏല്പിച്ചതിനെതിരെ ഫെഡറേഷനിലെ ചില അംഗങ്ങൾ എതിർത്തു. "നിങ്ങളിൽ ആരെങ്കിലും ഠേംഗ്ഡിയേക്കാൾ വലിയ ദളിതനായി തീരുന്ന ദിവസം അദ്ദേഹത്തെ മാറ്റി നിയമിക്കാം" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പിന്നാക്ക സംരക്ഷകർ എന്ന് നടിക്കുന്ന കമ്മ്യൂണിസ്റ്റുകളെ പറ്റി ബാബാ സാഹിബിന്റെ അഭിപ്രായവും അറിയേണ്ടതാണ്.
"ദളിത് വിഭാഗങ്ങൾ കമ്മ്യൂണിസ്റ്റുകൾക്ക് വലിയ കാലിത്തീറ്റയാണ്. പട്ടികജാതി സമൂഹം കമ്മ്യൂണിസ്റ്റുകൾക്ക് കാലിത്തീറ്റയായി മാറണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല." എന്നായിരുന്നു അദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായം.
എല്ലാവർക്കും ബാബാ സാഹിബ് ജയന്തി ആശംസകൾ.....
Repost

Address

Sakthi Dugam Seva Samithi Trust, Elavuthitta PO, Pathanamthitta-Dist.
Pathanamthitta
689625

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+18606893608

Website

Alerts

Be the first to know and let us send you an email when Sakthidurggam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share