BJP കൊട്ടാരക്കര നിയോജക മണ്ടലം

BJP കൊട്ടാരക്കര നിയോജക മണ്ടലം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BJP കൊട്ടാരക്കര നിയോജക മണ്ടലം, Financial aid service, kottarakkara, Kottarakkara.

മാറാത്തത് ഇനി മാറും
31/03/2026

മാറാത്തത് ഇനി മാറും

31/03/2026
ഹിറ്റ്‌ലർ തന്റെ ക്യാബിനറ്റ് മീറ്റിംഗിലേക്ക് ഒരു കോഴിയുമായി വന്നു. അദ്ദേഹം ആ കോഴിയുടെ തല തന്റെ കക്ഷത്തിനിടയിൽ അമർത്തിപ്പി...
31/03/2026

ഹിറ്റ്‌ലർ തന്റെ ക്യാബിനറ്റ് മീറ്റിംഗിലേക്ക് ഒരു കോഴിയുമായി വന്നു. അദ്ദേഹം ആ കോഴിയുടെ തല തന്റെ കക്ഷത്തിനിടയിൽ അമർത്തിപ്പിടിച്ചിരുന്നു. നടന്നുനീങ്ങുന്നതിനിടയിൽ അദ്ദേഹം കോഴിയുടെ തൂവലുകൾ ഓരോന്നായി പറിക്കാൻ തുടങ്ങി. വേദനകൊണ്ട് പുളഞ്ഞ കോഴി ഹിറ്റ്‌ലറുടെ പിടിയിൽ നിന്ന് രക്ഷപെടാൻ ആവുന്നത്ര ശ്രമിച്ചു. എന്നാൽ അദ്ദേഹം അത് വിട്ടുകൊടുത്തില്ലെന്നു മാത്രമല്ല, അതിന്റെ നിലവിളി ശ്രദ്ധിക്കാതെ തൂവലുകൾ പറിച്ചുകൊണ്ടേയിരുന്നു.
​ഇതുകണ്ട ക്യാബിനറ്റ് അംഗങ്ങൾ പറഞ്ഞു: "ആ പാവം ജീവിയെ ഇങ്ങനെ ഉപദ്രവിക്കരുത്. അതിനെ വിട്ടയക്കൂ."
​എന്നാൽ ഹിറ്റ്‌ലർ ആരുടെയും വാക്ക് കേട്ടില്ല.
​അവസാനം, അതിന്റെ ശരീരത്തിലെ എല്ലാ തൂവലുകളും പറിച്ചെടുത്ത ശേഷം അദ്ദേഹം അതിനെ തറയിലേക്കെറിഞ്ഞു. എന്നിട്ട് തന്റെ പോക്കറ്റിൽ നിന്ന് കുറച്ച് ധാന്യമെടുത്ത് അതിന് നൽകാൻ തുടങ്ങി. വിശപ്പും വേദനയും കൊണ്ട് തളർന്ന ആ കോഴി, ആഹാരത്തിനായി വീണ്ടും ഹിറ്റ്‌ലറുടെ കൈകളിലേക്ക് തന്നെ നോക്കി.
​ഹിറ്റ്‌ലർ ധാന്യങ്ങൾ കാണിച്ച് അതിനെ അടുത്തേക്ക് വിളിച്ചു. അല്പസമയത്തിന് ശേഷം ആ കോഴി അദ്ദേഹത്തിന്റെ അരികിൽ വന്നിരുന്ന് ആ ധാന്യങ്ങൾ കൊത്തിത്തിന്നാൻ തുടങ്ങി. അതുവരെ ഹിറ്റ്‌ലറുടെ പിടിയിൽ നിന്ന് രക്ഷപെടാൻ വെമ്പിയ അതേ കോഴി, വെറും ഒരു പിടി ധാന്യത്തിനായി വീണ്ടും അദ്ദേഹത്തിന്റെ അരികിൽ തന്നെ വന്നിരുന്നു.
​അത്ഭുതപ്പെട്ട ക്യാബിനറ്റ് അംഗങ്ങൾ ചോദിച്ചു: "എന്താണിത്?"
​ഹിറ്റ്‌ലർ മറുപടി പറഞ്ഞു: "വോട്ടർമാരും ഇതുപോലെയാണ്. നാലര വർഷത്തോളം നമ്മൾ അവരുടെ തൂവലുകൾ പറിച്ചെടുക്കുന്നു. എന്നിട്ട് അവസാനത്തെ ആറുമാസം അവർക്ക് കുറച്ച് ധാന്യങ്ങൾ എറിഞ്ഞുകൊടുക്കുന്നു. ആ കുറഞ്ഞ ധാന്യങ്ങൾക്കായി വോട്ടർമാർ കഴിഞ്ഞ നാലര വർഷം നമ്മൾ ചെയ്ത എല്ലാ അനീതികളും മറക്കുന്നു—എന്നിട്ട് നമുക്ക് വീണ്ടും വോട്ട് ചെയ്യുന്നു..

22/05/2025

ശരിയാണ് മോനെ
ഞാൻ നിൻ്റെ രാഷ്ട്രീയത്തെ ഭയക്കുന്നു
താങ്കളുടെ എന്നു പറയണമെന്നുണ്ട് പക്ഷേ എൻ്റെ ചെറിയ മോൻ പോലും മോനേക്കാൾ പത്തുവയസ്സെങ്കിലും മൂത്തതാണ്.

ഞാൻ ഭയക്കുന്നു
ലങ്കൻ പുലികളുടെ മാറാത്ത ദാഹവുമായി ഇന്നാട്ടിൽ അലയുന്ന രാഷ്ട്രീയത്തെ.

ഞാൻ ഭയക്കുന്നു
കൊച്ചിക്കായലിൽ തപ്പിയാൽ കിട്ടാത്ത വിധത്തിൽ കേറ്റാൻ മടിയില്ലാത്ത രാഷ്ട്രീയത്തെ

ഞാൻ ഭയക്കുന്നു
ഭാവിയുടെ വാഗ്ദാനമാകേണ്ട യുവത്വം
അത്തരം യുവതക്കുമുന്നിൽ പച്ചത്തെറി വിളിക്കുന്ന രാഷ്ട്രീയത്തെ

ഞാൻ ഭയക്കുന്നു
ജാതിക്കോമരങ്ങളെ സൃഷ്ടിക്കുന്ന രാഷ്ട്രീയത്തെ

ഞാൻ ഭയക്കുന്നു
തീവ്ര ഇസ്ലാമിസ്റ്റുകളുടെ ചട്ടുകമാകുന്ന രാഷ്ട്രീയത്തെ

ഞാൻ ഭയക്കുന്നു
തലയറുക്കാൻ മടിയില്ലാത്ത നക്സലിസത്തെ പുണരുന്ന രാഷ്ട്രീയത്തെ

ഞാൻ ഭയക്കുന്നു.
ലഹരി പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയത്തെ

ഞാൻ ഭയക്കുന്നു
സ്ത്രീകളെ പീഢിപ്പിക്കാൻ മടിയില്ലാത്ത രാഷ്ട്രീയത്തെ

കാരണം മോനെ ഞാനൊരമ്മയാണ്
അമ്മൂമ്മയാണ്
ഒരു റിട്ട അധ്യാപികയാണ്.
ഈ കേരളം ഭാരതത്തിൻ്റെ ഭാഗമായി നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു മലയാളിയാണ്.
പേടിക്കേണ്ടതിനെ പേടിച്ചേ മതിയാകു
അതിൻ്റെ പേരാണ് ജാഗ്രത എന്ന്.

മോൻ റാപ്പു ചെയ്തത് ഞാനിതുവരെ ചോദ്യം ചെയ്തിട്ടില്ല
എനിക്ക് എന്താണ് റാപ്പ് എന്ന് ഇപ്പോഴും അറിയില്ല
കഴിഞ്ഞയാഴ്ച വരെ മോനെയും എനിക്കറിയില്ലായിരുന്നു
പട്ടിക ജാതി പട്ടിക വർഗ്ഗ ഫണ്ടുപയോഗിച്ച് നടത്തുന്ന ഒരു സർക്കാർ പരിപാടിയിൽ അവരുടെ കലകൾ ആദരിക്ക പ്പെടണം
ആ കാശ് അത്തരം കലകളുടെ സംരക്ഷണത്തിന് പ്രയോജനപ്പെടണം
കഞ്ചാവ് കേസിൽ പിടിച്ച ഒരു വ്യക്തി വേടനായാലും നാടനായാലും നായരായാലും നമ്പൂരിയായാലും സർക്കാർ അതിഥിയായി വരരുത്
മോന് ഏത് സ്വകാര്യചടങ്ങിലും പൊതു പരിപാടിയിലും റാപ്പാം
പക്ഷേ സർക്കാർ പരിപാടിയിൽ ഒരു കഞ്ചാവു പ്രതി ആലോഷിക്കപ്പെടരുത് എന്നു പറയാനുള്ള എൻ്റെ അവകാശമാണ് എൻ്റെ പൗരത്വം

Address

Kottarakkara
Kottarakkara

Telephone

+919746699110

Website

Alerts

Be the first to know and let us send you an email when BJP കൊട്ടാരക്കര നിയോജക മണ്ടലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share