CTV news reporter kottiyam bureau

CTV news reporter kottiyam bureau Esha channel

26/02/2023
26/02/2023
07/01/2022

തീയതി- 06.01.2022

ജില്ലയിൽ ഇന്ന് 226 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 2 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 4 പേർക്കും സമ്പർക്കം മൂലം 216 പേർക്കും 4 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 18 പേർ രോഗമുക്തി നേടി.
ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോവിഡ് ബാധിതരുടെ എണ്ണം
കോർപ്പറേഷൻ
1 കൊല്ലം 49
മുനിസിപ്പാലിറ്റികൾ
2 കരുനാഗപ്പളളി 7
3 കൊട്ടാരക്കര 10
4 പരവൂർ 12
5 പുനലൂർ 6
ഗ്രാമപഞ്ചായത്തുകൾ
6 അഞ്ചൽ 5
7 അലയമൺ 1
8 ആദിച്ചനല്ലൂർ 1
9 ഇടമുളയ്ക്കൽ 9
10 ഇട്ടിവ 2
11 ഇളമാട് 2
12 ഇളമ്പളളൂർ 2
13 ഉമ്മന്നൂർ 1
14 എഴുകോൺ 1
15 ഏരൂർ 1
16 ഓച്ചിറ 3
17 കടയ്ക്കൽ 3
18 കരവാളൂർ 2
19 കരീപ്ര 1
20 കല്ലുവാതുക്കൽ 3
21 കുണ്ടറ 2
22 കുമ്മിൾ 1
23 കുലശേഖരപുരം 1
24 കുളക്കട 6
25 കുളത്തൂപ്പുഴ 3
26 കൊറ്റങ്കര 5
27 ക്ലാപ്പന 2
28 ചവറ 6
29 ചാത്തന്നൂർ 5
30 ചിതറ 6
31 ചിറക്കര 2
32 തലവൂർ 1
33 തഴവ 6
34 തൃക്കോവിൽവട്ടം 2
35 തെന്മല 1
36 തൊടിയൂർ 2
37 നെടുവത്തൂർ 2
38 പട്ടാഴി 3
39 പത്തനാപുരം 3
40 പന്മന 3
41 പിറവന്തൂർ 8
42 പൂതക്കുളം 1
43 പൂയപ്പളളി 1
44 പെരിനാട് 1
45 പോരുവഴി 3
46 മയ്യനാട് 3
47 മൈനാഗപ്പളളി 1
48 മൈലം 5
49 വിളക്കുടി 3
50 വെട്ടിക്കവല 1
51 വെളിനല്ലൂർ 6
52 വെളിയം 2
53 ശാസ്താംകോട്ട 3
54 ശൂരനാട് നോർത്ത് 5
ആകെ 226

21/11/2021

#പാമ്പുകളെ_സൂക്ഷിക്കുക...
ആവശ്യം വന്നാൽ വിളിക്കൂ
താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്
സൂക്ഷിക്കുക അണലിയെ!

ഡിസംബർ, ജനുവരി മാസങ്ങളിൽ ഏറ്റവും കൂടുതൽ നമ്മുടെ വീടിന്റെ പരിസരങ്ങളിൽ കാണാൻ സാധ്യതയുള്ള ഒരു പാമ്പാണ്' അണലി'. ഇതിനെ 'വട്ടകൂറ', 'ചേന തണ്ടൻ', 'തേക്കില പുളളി' എന്നിങ്ങനെയുള്ള പേരിലും അറിയപ്പെടുന്നു). ഏറ്റവും വലിയ വിഷപ്പല്ലുള്ള ഒരു പാമ്പും കൂടിയാണ് അണലി. ഇതിനെ ചില ആളുകൾ മലമ്പാമ്പാണെന്നു കരുതി പിടികൂടാറുണ്ട്. നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. രാത്രി സമയത്താണ് ഇവ ഏറ്റവും കൂടുതൽ പുറത്തിറങ്ങാറ്. എലി, പെരുച്ചാഴി എന്നിവയാണ് പ്രധാന ആഹാരം. അതിനാൽ തന്നെ നമ്മുടെ വീടിനോട് ചുറ്റിപ്പറ്റി കാണാൻ സാധ്യത കൂടുതലാണ്. വിറകുപുരകൾക്കുള്ളിലും പഴയ കല്ലുകൾ മരങ്ങൾ, ഓടുകൾ, ചപ്പുചവറുകൾ, എലി മാളങ്ങൾ എന്നിവക്കുള്ളിലായി കാണാൻ സാധ്യതയുള്ള ഒരു പാമ്പും കൂടിയാണ് അണലി. ഇതിനെ തിരിച്ചറിയാനുള്ള മാർഗ്ഗം # വളരെ എളുപ്പമാണ്. മണ്ണിന്റെ നിറത്തിനോട് സാമ്യമുള്ള, തവിട്ട് നിറത്തിൽ കറുത്ത കളറിൽ ചങ്ങലക്കണ്ണികൾ പോലെയുള്ള പുളളികൾ തല ത്രികോണ ആക്രതി, തടിച്ച ശരിരം എന്നിങ്ങനെയാണ്. ഇതിന്റെ കടി കൊണ്ടാൽ കടി കൊണ്ടഭാഗത്ത് നിന്ന് രക്തം ഒലിച്ചുകൊണ്ടേയിരിക്കുക. കടി കൊണ്ടഭാഗം നീര് വന്ന് വീർത്തിരിക്കുക. കടി കൊണ്ട ഭാഗത്ത് വേദന അനുഭവപ്പെടുക, മൂത്രതടസ്സം അനുഭവപ്പെടുക എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതാണ്. ഇതിന്റെ വിഷം മനുഷ്യ ശരീരത്തിൽ രക്ത മണ്ഡലത്തെയാണ് ബാധിക്കുന്നത് അതിനാൽ തന്നെ ഇതിന്റെ കടിയേറ്റ വ്യക്തിക്ക് മാസങ്ങളോളം ചികിൽസ നൽകേണ്ടി വരും. ഇത്തരത്തിലുള്ള വിഷപാമ്പുകളുടെ കടിയേറ്റാൽ നാം ചെയ്യേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്ന് നോക്കാം.

1. പാമ്പ് കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതിരിക്കുക.
2. കടിയേറ്റ വ്യക്തിക്ക് വെള്ളമോ ഭക്ഷണങ്ങളോ പോലെയുള്ളവ കൊടുക്കാതിരിക്കുക.
3. കടി കൊണ്ടഭാഗം സോപ്പു ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
4. ആ വ്യക്തിയെ ഭയപ്പെടുത്താതിരിക്കുക, പകരം സമാധാനിപ്പിക്കുക.
5. കടി കൊണ്ടഭാഗം കത്തി, ബ്ളയ്ഡ് തുടങ്ങി മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് കീറി മുറിക്കാതിരിക്കുക.
6. പാമ്പ് കടിയേറ്റ വ്യക്തിയെ നിരപ്പാക്കി കിടത്തുക.
7. പാമ്പ് കടിയേറ്റ വ്യക്തിയെ സമയം പാഴാക്കാതെ എത്രയും പെട്ടെന്ന് ചികിൽസക്ക് എത്തിക്കുക.

പാമ്പുകളുടെ കടി കൊള്ളാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. രാത്രി സമയങ്ങളിൽ പുറത്തിറങ്ങി നടക്കുമ്പോൾ കയ്യിൽ ലൈറ്റ് (ടോർച്ച്) നിർബന്ധമായും കരുതുക.
2. പുറത്തിറങ്ങി നടക്കുമ്പോൾ കാലിൽ ചെരുപ്പ്, ഷൂസ് പോലോത്തവ കാലിൽ ധരിക്കുക.
3. കാണാത്ത സ്ഥലങ്ങളിൽ നിന്നും കയ്യിട്ടിട്ട് ഒരു വസ്തുക്കളും (മാളങ്ങൾ) എടുക്കാതിരിക്കുക.
4. മാളങ്ങൾക്ക് സമീപം ചാരി നിൽക്കാതിരിക്കുക. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാമ്പിന്റെ കടിയിൽ നിന്നും നമുക്ക് ഒരു പരിധിവരെ രക്ഷ നേടാം.
പാമ്പുകളുമായി എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ, സഹായം ആവശ്യമായി വന്നാൽ ഇവരെ വിളിക്കാവുന്നതാണ്.

1. Vava Suresh വാവ സുരേഷ്, (സ്നേക് മാസ്റ്റർ) +91 93879 74441
2. അബ്ബാസ് കൈപ്പുറം, (സ്നൈക് മാസ്റ്റർ) 9847943631 - 9846214772
3. Shamsudheen, Cherpulassery 9447924204
His Son's numbers
Musthafa 9947467807, Musthak 9847087231
[ഇത് മറ്റുള്ളവർക്കും ഷെയർ ചെയ്ത് കൊടുക്കുക. ഒരു ഉപകാരമാവട്ടെ].

ഇനി കുറച്ചു ചികിത്സാവിധികൾ നോക്കാം.

⚠പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ ചുവടെ...ആന്റി വെനം (Anti Venom) ഇല്ലാത്ത ആശുപതികളിൽ കയറി വിലപ്പെട്ട സമയം കളയാതിരിക്കൂ...!!

🔴ഏതൊക്കെ വിഷ പാമ്പുകൾ കേരളത്തിൽ ഉണ്ട് ? എങ്ങനെയാണു രോഗി മരിക്കുന്നത് ?

രാജവെമ്പാല,മൂർഖൻ, ശംഖുവരയൻ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ (Neurotoxic) ബാധിക്കുന്നു.

അണലിയുടെ വിഷം രക്ത മണ്ഡലത്തെയാണ് (Haemotoxic) ബാധിക്കുന്നത്.

നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാൽ കാഴ്ച മങ്ങൽ, ശ്വാസതടസ്സം, അമാശയവേദന എന്നിവ ഉണ്ടാകുന്നു.

രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു. കൂടാതെ രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യുന്നു.

🔴പച്ചില മരുന്ന് കൊടുത്തു ചികിസിച്ചൂടെ?

കേരളത്തിൽ ആകെ 101 തരം പാമ്പുകൾ ആണുള്ളത്. അതിൽ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയിൽ വിഷമുള്ള 10 പാമ്പുകൾ മാത്രം. അതിൽ അഞ്ചെണ്ണം കടൽപാമ്പുകൾ ആണ്. അതായത് കരയിൽ കാണുന്ന 95 തരം പാമ്പുകൾ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിവുള്ളൂ എന്നർത്ഥം. മനുഷ്യ ജീവന് അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവിൽ വിഷം പ്രവേശിക്കണം എന്നില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും വ്യാജ ചികിത്സകർ ഉപയോഗിക്കുന്നത്. സാധാരണ മനുഷ്യൻ അത് വിശ്വസിച്ചു പോകും. കല്ല് ശരീരത്തിൽ വച്ചാലോ, പച്ചിലകൾ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല എന്ന് ചുരുക്കം.

🔴അപ്പോൾ എന്താണ് മറു മരുന്ന് ?

പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് നിർമ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂർഖൻ, ശംഖുവരയൻ, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്.

🔴പാമ്പ് കടിയേറ്റാൽ എവിടെ കൊണ്ടുപോകുമെന്ന് സംശയിച്ചു നിൽക്കണ്ട;
ഇതാ പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ളആശുപത്രികളുടെലിസ്റ്റ്:

1.🎯തിരുവനന്തപുരം ജില്ല:

1- തിരുവനന്തപുരം സർക്കാർ മെഡിക്കൽകോളേജ്.
2- SAT തിരുവനന്തപുരം.
3 -ജനറൽ ആശുപത്രി, തിരുവനന്തപുരം
4- ജനറൽ ആശുപത്രി, നെയ്യാറ്റിൻകര.
5-PRS ഹോസ്പിറ്റൽ, കിള്ളിപ്പാലം
6- സി എസ് ഐ മെഡിക്കൽ കോളേജ്, കാരക്കോണം.
7- ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്
8-KIMS ആശുപത്രി

2. 🎯കൊല്ലം ജില്ല :

1- ജില്ലാ ആശുപത്രി, കൊല്ലം.
2- താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര
3- താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂർ .
4- താലൂക്ക് ആസ്ഥാനആശുപത്രി, ശാസ്താംകോട്ട.
5- താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി.
6- സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി.
7- ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി.
8- സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ
9- ഉപാസന ഹോസ്പിറ്റൽ, കൊല്ലം.
10- ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം.
11- സർക്കാർ ജില്ലാ ആശുപത്രി, കൊല്ലം.
12- ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം.

3. 🎯പത്തനംതിട്ട ജില്ല:

1). ജനറൽ ആശുപത്രി, പത്തനംതിട്ട
2). ജനറൽ ആശുപത്രി, അടൂർ
3). ജനറൽ ആശുപത്രി, തിരുവല്ല
4). ജില്ലാ ആശുപത്രി, കോഴഞ്ചേരി
5). താലൂക്ക്ആസ്ഥാന ആശുപത്രി, റാന്നി
6). താലൂക്ക് ആസ്ഥാനആശുപത്രി, മല്ലപ്പള്ളി
7). പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല .
8.)ഹോളിക്രോസ് ആശുപത്രി, അടൂർ
9). തിരുവല്ല മെഡിക്കൽ മിഷൻ

4. 🎯ആലപ്പുഴ ജില്ല :

1). ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ്
2). ജില്ലാ ആശുപത്രി, മാവേലിക്കര
3). താലൂക്ക് ആസ്ഥാന ആശുപത്രി, ചേർത്തല
4). താലൂക്ക് ആസ്ഥാനആശുപത്രി, ചെങ്ങന്നൂർ
5). കെ സി എം ആശുപത്രി, നൂറനാട്

5. 🎯കോട്ടയം ജില്ല :

1- കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്.
2- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം.
3- ജനറൽ ആശുപത്രി, കോട്ടയം.
4- ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി.
5- സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി.
6- താലൂക്ക് ആസ്ഥാനആശുപത്രി, വൈക്കം.
7- കാരിത്താസ് ആശുപത്രി
8- ഭാരത് ഹോസ്പിറ്റൽ

6. 🎯എറണാകുളം ജില്ല :

1- സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി.
2- ജനറൽ ആശുപത്രി, എറണാകുളം.
3- കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി.
4- നിർമ്മല ആശുപത്രി, മൂവാറ്റുപുഴ (ഇപ്പോൾ ഈ സൗകര്യം ലഭ്യമല്ല).
5- മാർ ബസേലിയോസ് ആശുപത്രി, കോതമംഗലം
6- ചാരിസ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ.
7- ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി.
8- മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം.
9- ആസ്റ്റർ മെഡിസിറ്റി, എറണാകുളം.
10- അമൃത മെഡിക്കൽ കോളേജ്, എറണാകുളം.
11- ലേക് ഷോർ ഹോസ്പിറ്റൽ, എറണാകുളം.
12- സെൻറ് ജോർജ് ഹോസ്പിറ്റൽ, വാഴക്കുളം.
13- താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂർ

7. 🎯തൃശ്ശൂർ ജില്ല :

1- തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്.
2- ജൂബിലി മെഡിക്കൽ മിഷൻ, തൃശൂർ.
3- ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി.
4- മലങ്കര ആശുപത്രി, കുന്നംകുളം.
5- എലൈറ്റ് ഹോസ്പിറ്റൽ, കൂർക്കഞ്ചേരി.
6- അമല മെഡിക്കൽ കോളേജ്, തൃശൂർ.
7-ജനറൽ ആശുപത്രി, തൃശ്ശൂർ.
8- ജില്ലാ ആശുപത്രി, വടക്കാഞ്ചേരി.
9- താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂർ.
10- താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി.
11- താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട്.
12- താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം

8. 🎯പാലക്കാട് ജില്ല :

1-സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ.
2- പാലന ആശുപത്രി.
3- വള്ളുവനാട് ഹോസ്പിറ്റൽ, ഒറ്റപ്പാലം.
4- പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്.
5- സർക്കാർ ജില്ലാ ആശുപത്രി, പാലക്കാട്.
6- സേവന ഹോസ്പിറ്റൽ, പട്ടാമ്പി.
7- പ്രാഥമിക ആരോഗ്യകേന്ദ്രം, പുതൂർ.
8- സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്.
9- താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം.
10-ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ

9. 🎯മലപ്പുറം ജില്ല :

1- മഞ്ചേരി മെഡിക്കൽ കോളേജ്.
2- അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ.
3- കിംസ് അൽ ഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.
4- മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.
5- മിഷൻ ഹോസ്പിറ്റൽ, കോടക്കൽ.
6- അൽഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.
7- ഇ എം എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.
8- ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ.
9- ജില്ലാആശുപത്രി, തിരൂർ.
10- ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ.

10. 🎯ഇടുക്കി ജില്ല :

1-ജില്ലാ ആശുപത്രി, പൈനാവ്
2-താലൂക്ക് ആസ്ഥാന ആശുപത്രി,തൊടുപുഴ
3-താലൂക്ക് ആസ്ഥാന ആശുപത്രി,നെടുക്കണ്ടം
4-താലൂക്ക് ആസ്ഥാന ആശുപത്രി,പീരുമേട്
5-താലൂക്ക് ആശുപത്രി, അടിമാലി
6-പ്രാഥമിക ആരോഗ്യകേന്ദ്രം, പെരുവന്താനം

11. 🎯 വയനാട് ജില്ല

1-ജില്ലാ ആശുപത്രി, മാനന്തവാടി
2-ജില്ലാ ആസ്ഥാന ആശുപത്രി, ബത്തേരി
3-ജനറൽ ആശുപത്രി, കൽപ്പറ്റ
4-വിംസ് മെഡിക്കൽ കോളേജ്

12. 🎯 കോഴിക്കോട് ജില്ല

1-സർക്കാർ മെഡിക്കൽ കോളേജ്,കോഴിക്കോട്
2-ആസ്റ്റർ മിംസ് ആശുപത്രി, കോഴിക്കോട്
3-ബേബി മെമ്മോറിയൽ ആശുപത്രി
4-ആശ ഹോസ്പിറ്റൽ,വടകര
5-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേർനൽ & ചൈൽഡ് ഹെൽത്ത്, കോഴിക്കോട്
6-ജനറൽ ആശുപത്രി, കോഴിക്കോട്
7-ജില്ലാ ആശുപത്രി, വടകര
8-താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി


13. 🎯 കണ്ണൂർ ജില്ല

1-പരിയാരം മെഡിക്കൽ കോളേജ്
2-സഹകരണ ആശുപത്രി, തലശേരി
3-എകെജി മെമ്മോറിയൽ ആശുപത്രി
4-ജനറൽ ആശുപത്രി, തലശേരി
5-ജില്ലാ ആശുപത്രി, കണ്ണൂർ

14. 🎯 കാസർഗോഡ് ജില്ല

1-ജനറൽ ആശുപത്രി, കാസർഗോഡ്
2-ജില്ലാ ആശുപത്രി, കാനങ്ങാട്‌
3-ഹരിദാസ് ക്ലിനിക്, നീലേശ്വരം

A platform to share Genuine & Verified Health Tips to public..
(നേരായ ആരോഗ്യ വിവരങ്ങൾ)

12/11/2021

*വീടില്ലാത്തവർക്ക് വീട്, വീടും ഭൂമിയും ഇല്ലാത്തവർക്ക് അവ രണ്ടും... ലൈഫ് തുടരുന്നു*

ലൈഫ് പദ്ധതിയുടെ
ഫീല്‍ഡ്തല പരിശോധന തുടങ്ങി. ഈ മാസം 30 ന് പൂര്‍ത്തിയാകും.
ലൈഫ് മിഷന്‍ 2020 ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ അര്‍ഹത പരിശോധന പൂര്‍ത്തീകരിച്ച് അന്തിമ പട്ടിക ഈ മാസം 30നകം സമര്‍പ്പിക്കും. ജില്ലാ മോണിറ്ററിംഗ് സമിതിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപന അധ്യക്ഷന്‍മാരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗം തുടർനടപടികൾ അംഗീകരിച്ചു.

മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ അധ്യക്ഷതയില്‍ ആയിരുന്നു യോഗം.
ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന് പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.

അപേക്ഷകള്‍ നേരിട്ട് പരിശോധിച്ച് അര്‍ഹരായവരെ കണ്ടെത്തി മുന്‍ഗണനാടിസ്ഥാനത്തില്‍ കരട് പട്ടിക ഡിസംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കും.


പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റുമാര്‍ എന്നിവരെയാണ് അപേക്ഷ പരിശോധനയ്ക്ക് നിയോഗിച്ചിട്ടുള്ളത്.
ജില്ലയില്‍ 53559 ഭൂമിയുള്ള ഭവനരഹിതരാണുള്ളത്. ഇതില്‍ പഞ്ചായത്ത് തലത്തില്‍ 49828 പേരും നഗരസഭാ പരിധിയില്‍ 3731 പേരുമുണ്ട്. പഞ്ചായത്ത്തലത്തില്‍ 20758, നഗരസഭാ പരിധിയില്‍ 8496 ഉള്‍പ്പെടെ ജില്ലയില്‍ 29254 ഭൂ- ഭവനരഹിതരാണുള്ളത്. വാര്‍ഡുകളുടെ എണ്ണം കൂടുതലുള്ള പഞ്ചായത്തുകളില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി പരിശോധന നടപടികള്‍ നടത്താനാണ് തീരുമാനം.

തദ്ദേശസ്ഥാപനങ്ങള്‍ ഭൂരഹിതരായിട്ടുള്ളവര്‍ക്ക് ഭൂമി കണ്ടെത്തുമ്പോള്‍ ദുരന്തമേഖലയല്ലെന്ന് ഉറപ്പുവരുത്തണം. ഗുണഭോക്താക്കളുടെ അര്‍ഹത പരിശോധന നീതിയുക്തമായിരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
കൃത്യതയോടെ അര്‍ഹതയുള്ള ആരെയും വിട്ടുപോകാതെ സമയബന്ധിതമായി നടപടികള്‍ പൂർത്തിയാക്കുന്നതിനുള്ള പ്രയത്നത്തിലാണ് എല്ലാവരും. സർക്കാരും ലൈഫും ഒപ്പമുണ്ട്, വീട് ഇല്ലാത്ത ആരും ഉണ്ടാകരുതെന്ന കരുതലോടെ......

05/11/2021

സാധാരണ ഒരു ഹൈക്കോടതി ജസ്റ്റിസ് വിരമിച്ചാൽ ചീഫ് ജസ്റ്റിസിന്റെ ചേമ്പറിൽ ഒരു യാത്രയപ്പുണ്ടാവും. ഗ്രൂപ്പ് ഫോട്ടോ, ചായസത്കാരം, ഏതെങ്കിലും മുന്തിയ ഹോട്ടലിൽ അത്താഴം, അതാണ് അതിന്റെ ഒരു നടപടിക്രമം. എന്നാൽ, 2013ൽ മദ്രാസ് ഹൈക്കോടതിയിൽ നിന്നും ഒരു ജസ്റ്റിസ് വിരമിച്ചപ്പോൾ അദ്ദേഹം ചീഫ് ജസ്റ്റിസിനു ഒരു കത്തെഴുതി. എനിക്ക് യാത്രയപ്പു ചടങ്ങുകൾ നടത്താൻ ഓർഡർ ഇടരുത്. അത്യപൂർവമായിരുന്നു അങ്ങനെയൊരു ആവശ്യം.

അവസാനത്തെ പ്രവൃത്തിദിവസം തന്റെ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയതിന്റെ ഒരു കോപ്പി അദ്ദേഹം ചീഫ് ജസ്റ്റിസിനു കൈമാറി. അതു നൽകാൻ തയ്യാറായ അപൂർവം ന്യായാധിപരിൽ ഒരാൾ. ഇറങ്ങുന്നതിനു മുൻപു അടുത്തുള്ള സംഗീത റസ്റ്റോറന്റിൽ പോയി ഒരു കാപ്പി കുടിച്ചു, അന്നുരാവിലെ തന്നെ ഔദ്യോഗികവാഹനം തിരിച്ചേൽപ്പിച്ചതിനാൽ ബീച്ച് സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറി തിരിച്ചു വീട്ടിലേക്കു മടങ്ങി.

ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന ഏഴുവർഷ കാലയളവിൽ 96,000 കേസുകൾ തീർപ്പാക്കിയ, ഒരുദിവസം 75 കേസുകൾ വരെ കേട്ടിരുന്ന, ചരിത്രപരമായ പല വിധികളും പ്രസ്താവിച്ച, ജനങ്ങളുടെ ജസ്റ്റിസെന്നു പേരെടുത്ത ഒരു ന്യായാധിപന്റെ ഔദ്യോഗികജീവിതം അവസാനിച്ചത് അങ്ങനെ ആയിരുന്നു.

ചേമ്പറിലേക്ക് കടന്നുവരുമ്പോൾ ദുഫേദാർ അധികാരത്തിന്റെ ദണ്ഡുമായി അകമ്പടി സേവിക്കുന്ന ആചാരം അദ്ദേഹം ഒഴിവാക്കിയിരുന്നു, സുരക്ഷയ്ക്കായി നൽകിയ സബ് ഇൻസ്‌പെക്ടർ റാങ്കിലുള്ള ഗൺമാനെ നിയോഗിച്ചിരുന്നില്ല, കാറിന്റെ ഉച്ചിയിൽ ചുവന്ന ബീക്കൺ ലൈറ്റു പിടിപ്പിച്ചിരുന്നില്ല, വീട്ടിൽ സേവകരെ നിയമിച്ചിരുന്നില്ല, അഭിഭാഷകരെ മൈ ലോർഡ് എന്നുവിളിക്കുന്നതിൽ നിന്നും വിലക്കിയിരുന്നു, വിരമിച്ച ശേഷം കമ്മീഷനോ ട്രൈബ്യുണലോ ഓംബുഡ്സ്മാനോ ഗവർണറോ ആവാൻ നിന്നില്ല.

സ്ത്രീകൾക്ക് ക്ഷേത്രങ്ങളിൽ പൂജാരികളാവാം, പൊതുശ്മശാനങ്ങളിൽ ജാതീയമായ വേർതിരിവുകൾ പാടില്ല, തുടങ്ങിയ സുപ്രധാന വിധികൾ എഴുതിയത് ഈ ന്യായാധിപൻ ആയിരുന്നു.

ആ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ "ജയ് ഭീം" എന്ന സിനിമ ഉണ്ടാകുമായിരുന്നില്ല. ഇരുൾ വിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീക്ക് സ്വന്തം ഭർത്താവിനെ തേടി ഹൈക്കോടതി വരെ എത്തിച്ചേരാൻ കഴിയുമായിരുന്നില്ല. രാജാക്കണ്ണിന്റെ അനാഥമരണത്തിനു നീതി ലഭിക്കുമായിരുന്നില്ല, പകരം നൽകാമെന്നു പറഞ്ഞ പണം വേണ്ടെന്നുവച്ചു തിരിഞ്ഞുനടക്കാനുള്ള ത്രാണി സെങ്കനിക്ക് ഉണ്ടാകുമായിരുന്നില്ല.

പ്രതിഫലമില്ലാതെ സെങ്കനിയുടെ കേസ് നടത്തിയ, സ്വാധീനിക്കാൻ പണക്കെട്ടുമായി എത്തിയ ഏമാന്മാരെ പടിയിറക്കിവിട്ട വക്കീൽ, പിന്നീട് ഹൈക്കോടതി ന്യായാധിപനായ ജസ്റ്റിസ് ചന്ദ്രു.

Shibu Gopalakrishnan

Address

Kollam

Telephone

+919633474254

Website

Alerts

Be the first to know and let us send you an email when CTV news reporter kottiyam bureau posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CTV news reporter kottiyam bureau:

Share