24/05/2025
Sir/ Madam,
മലയാളികളുടെ തനതു സാമ്പത്തിക പ്രവർത്തനമാണല്ലോ ചിട്ടി. ഒരേ സമയം സമ്പാദ്യത്തിൻ്റേയും വായ്പയുടേയും നല്ല വശങ്ങൾ ഉൾക്കൊള്ളുന്ന മികച്ചൊരു പദ്ധതി. ജീവിതത്തിന് സാമ്പത്തികമായ ഉറപ്പാർന്നൊരു കാതൽ നൽകാൻ ചിട്ടികൾക്ക് കഴിയുന്നുണ്ട്. അതിൽ പരമ്പരാഗതമായ ചിട്ടിയിൽ നിന്നും വൈവിദ്ധ്യവത്കരണത്തിൻ്റെ ഭാഗമായി കെ.എസ്.എഫ്.ഇ യുടെ നൂതന പദ്ധതിയാണ് *ഡിവിഷൻ ചിട്ടികൾ*
കെഎസ്എഫ്ഇ പച്ചാളം ശാഖയിൽ നിന്നും ഒരു ഹ്രസ്വകാല 4 ഡിവിഷൻ ചിട്ടി ആരംഭിക്കുന്നു.
12500 രൂപയുടെ 40 മാസത്തെ 5 ലക്ഷം രൂപയുടെ ചിട്ടിയാണത്. മൂന്നേകാൽ വർഷം കൊണ്ട് അവസാനിക്കുന്ന ഈ ചിട്ടിയിൽ അങ്ങയുടെ പങ്കാളിത്തവും ഞങ്ങൾ ആഗ്രഹിക്കുന്നു.
*എന്താണ് മൾട്ടി ഡിവിഷൻ ചിട്ടി നേട്ടങ്ങൾ*.
1. *ഓരോ മാസവും ഒരു നറുക്കും മൂന്നു ലേലങ്ങളും ഒരു ചിട്ടിയിൽ*
കൃത്യമായി പണം അടയ്ക്കുന്നവരിൽ നിന്നും ഓരോ മാസവും ലക്കി ഡ്രോയിയിലൂടെ ഒരാൾക്കു വീതം ലേലക്കിഴിവില്ലാതെ മുഴുവൻ ചിട്ടി പണവും ലഭിക്കുന്നു .
3.5 ലക്ഷം മുതൽ 4.75 ലക്ഷം വരെ ചിട്ടി വിളിച്ച് എടുക്കുവാൻ ഓരോ മാസവും മൂന്നു ലേലങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരങ്ങൾ.
2. *ഒരു ചിട്ടി ചേർന്നാൽ നാല് ചിട്ടികൾ ചേരുന്നത് പോലെ*
12500 രൂപ വീതം 40 മാസത്തെ 5 ലക്ഷം രൂപയുടെ നാല് ചിട്ടികൾ ഒരു ചിട്ടിയുടെ നാലു ഡിവിഷനുകളായി നടത്തപ്പെടുന്നതിനാൽ ഇതിൽ ഒരു നമ്പർ ചേർന്നാലും ഓരോ മാസവും നാല് ഡിവിഷനുകളിലും പങ്കെടുക്കാവുന്നതാണ് അതിനാൽ ചിട്ടി ലഭ്യത സാധ്യത ഏറെയാണ്.
3. *സംതൃപ്തി നൽകുന്ന പദ്ധതി* രണ്ടാം തവണ മുതൽ 2343 രൂപ വരെ ഡിവിഡന്റ് ( 30% ലേലകിഴിവിൽ ) ലഭിക്കുന്നു. ചിട്ടിപ്പണം ഡെപ്പോസിറ്റിന് ഉയർന്ന പലിശയും ലഭിക്കുന്നു. നറുക്കിൽ ലഭിക്കുന്ന തുക ഡെപ്പോസിറ്റ് ചെയ്താൽ നിലവിൽ ( 9 % ) 3562 രൂപ പ്രതിമാസ പലിശയും ലഭിക്കുന്നു.
4. *വലിയൊരു ചെറിയ ചിട്ടി*
20 ലക്ഷം രൂപയുടെ പ്രതിമാസസലയും ഒരു ഭാഗ്യ നറുക്കെടുപ്പ് കൂടാതെ മൂന്ന് ലേലങ്ങളും ഒരു ചിട്ടിയിൽ തന്നെ നടക്കുന്നതിനാൽ വലിയ സാമ്പത്തിക ആവശ്യങ്ങൾ പോലും നിറവേറ്റാനുതകുന്ന ചിട്ടിയാണിത്.
5. *സമാനതകൾ ഇല്ലാത്ത സമ്പാദ്യ പദ്ധതി*
ഏതൊരു സാമ്പത്തികപദ്ധതിയെക്കാളും ആദായകരവും സുരക്ഷിതവും. റെക്കറിംഗ് ഡെപ്പോസിറ്റിനേക്കാളും മികച്ചത്. ഏതൊരു ഘട്ടത്തിലും നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനുതകുന്ന നൂതന പദ്ധതി.
6.*പലിശഭാരം നൽകാത്ത വായ്പ* വായ്പകളുമായി താരതമ്യം ചെയ്താൽ ചിട്ടി വളരെ ആദായകരമാണ് ബാങ്ക് വായ്പകളുടെ സങ്കീർണ്ണതകൾ ഇല്ലാതെ തുകലഭിക്കാം എന്നതും കെഎസ്എഫ്ഇ ചിട്ടിയെ ജനകീയമാക്കുന്നു.
മറ്റേതൊരു വായ്പ, സമ്പാദ്യ പദ്ധതിയെക്കാളും മെച്ചപ്പെട്ട ഒരു ഉൽപ്പന്നമാണല്ലോ ചിട്ടി .
ഇതിലേക്ക് അങ്ങയുടെ പങ്കാളിത്തവും ഞങ്ങൾ ആഗ്രഹിക്കുന്നതോടൊപ്പം അങ്ങയുടെ സൗഹൃദങ്ങളിലേക്ക് കൂടി ഈ സന്ദേശം എത്തിക്കണമെന്നും ആഗ്രഹിക്കുന്നു.
*കുറച്ചു കാര്യങ്ങൾ കൂടി*
1. കാലതാമസമില്ലാതെ വിളിച്ചെടുക്കാവുന്ന ഹ്രസ്വകാല ചിട്ടിയാണിത്.
2. ബാങ്ക് വായ്പ /ബാങ്ക് ഓവർഡ്രാഫ്റ്റ് എന്നിവയെക്കാൾ ഏറെ ആദായകരമാണിത്.
3. രണ്ടാം തവണ മുതൽ 30% ലേലക്കിഴിവിൽ 2343 രൂപ വരെ ചിട്ടി ഡിവിഡന്റ് ലഭിക്കുന്നു.
4. അംഗീകൃത ബാങ്കുകളിൽ നിന്നും പ്രോപ്പർട്ടി ടേക്ക് ഓവർ സൗകര്യം. ദീർഘകാല വായ്പകൾ കുറഞ്ഞ കാലയളവിൽ ക്ലോസ് ചെയ്യുവാനുള്ള സൗകര്യവും .
5. ചിട്ടി ലേലത്തിൽ പരമാവധി 4.75 ലക്ഷം രൂപ വരെ വിളിച്ചെടുക്കുവാനുള്ള അവസരം.
6. ചിട്ടി ലഭിക്കാത്ത പക്ഷം ആവശ്യമെങ്കിൽ സലയുടെ പകുതി വരെ നിബന്ധനകൾക്ക് വിധേയമായി ചിട്ടി ലോൺ.
7. ചിട്ടിപ്പണം ഡെപ്പോസിറ്റ് ചെയ്താൽ ഉയർന്ന പലിശ നിലവിൽ 9 ശതമാനം.
8. തവണ സംഖ്യ അടയ്ക്കുന്നതിന് സൗജന്യ ഡോർ കളക്ഷൻ, ഓൺലൈൻ പെയ്മെൻറ്, മൊബൈൽ ആപ്പ് ( KSFE Power ) സൗകര്യം.
9. വിളിച്ചെടുക്കാത്ത ചിട്ടിയിൽ നിന്നും അത്യാവശ്യഘട്ടങ്ങളിൽ ചെറിയ പലിശയിൽ ഉടൻ വായ്പ ലഭിക്കുന്നു.
10. ഇടപാടുകൾക്ക് ഗവൺമെൻറ് ഗ്യാരണ്ടി.
*ഇതുകൂടി അറിയൂ*
"സുസ്ഥിരമായ സമ്പാദ്യം വാനോളം ഉയരുന്ന സമൃദ്ധി" എന്ന തത്വത്തിൽ കെഎസ്എഫ്ഇയുടെ *ഹാർമണി ചിട്ടികൾ* എന്ന പദ്ധതി പ്രകാരമുള്ളതാണ് ഈ ചിട്ടി. മെഗാ സമ്മാനമായി 100 പേർക്ക് കുടുംബ സമേതം സിംഗപ്പൂർ യാത്ര ( പരമാവധി 2 ലക്ഷം രൂപ ) യും ഈ ചിട്ടിയിൽ ശാഖ തലത്തിൽ 32 പേർക്കായി 1500 രൂപയുടെ ഫ്യൂവൽ കാർഡും സമ്മാനങ്ങളായി ഉൾപ്പെടുത്തിയതാണ് ഈ പദ്ധതി.
പുതുതായി ആരംഭിക്കുന്ന ഈചിട്ടിയിൽ അങ്ങയുടെ പങ്കാളിത്തവും പിന്തുണയും അഭ്യർത്ഥിച്ചുകൊണ്ട് തികഞ്ഞ സേവന സന്നദ്ധത അറിയിച്ചുകൊണ്ട്.
*കൂടുതൽ വിവരങ്ങൾക്കായി വിളിക്കുമല്ലോ ?*
*9 4 0 0 0 2 7 5 8 0*
0 4 8 4 2 3 9 5 5 8 0
വിശ്വസ്തതയോടെ ,
മാനേജർ & സ്റ്റാഫ്
കെഎസ്എഫ്ഇ ,
പച്ചാളം