Sony Joseph

Sony Joseph QPFP®

Qualified Personal finance professional. Disclaimer: Investments are subject to market risks. Contact your investment advisor before any decision.

Posts are for education purpose only, not an investment advice. SEBI Registered Research Analyst with Stock market Experience of 12 years.Certified from NSE and NISM.

02/08/2026

നിങ്ങളുടെ സാമ്പത്തിക ജീവിതം വിജയിക്കുന്നത് എപ്പോൾ?
സ്വന്തം ചിലവുകൾ മറ്റൊരാളെ ആശ്രയിക്കാതെ നടത്താൻ കഴിയുമ്പോൾതന്നെ നിങ്ങൾ വിജയത്തിലേക്കുള്ള ആദ്യ ചുവട് വെച്ചു കഴിഞ്ഞു.
നിങ്ങളെ ശൈശവം മുതൽ വളർത്തി വലുതാക്കിയ അച്ഛനും അമ്മയ്ക്കും ഉപകാരപ്പെടുന്ന രീതിയിൽ വരുമാനം ചെലവഴിക്കാൻ കഴിയുമ്പോൾ നിങ്ങൾ വിജയത്തിന്റെ അടുത്ത പടിയും ചവിട്ടി കഴിഞ്ഞു.
കട ബാധ്യതയില്ലാതെ ഒരു കുടുംബ ബജറ്റ് നടത്താൻ കഴിയുമ്പോഴാകട്ടെ വീണ്ടും വിജയത്തിന്റെ പടവുകൾ കയറുകയായി.
ഇന്നത്തെ ചെലവുകൾക്ക് അപ്പുറം, ഭാവി ആവശ്യങ്ങൾക്കായി സമ്പാദ്യം കെട്ടിപ്പടുക്കുമ്പോൾ നിങ്ങൾ മുന്നേറുകയാണ്.
മേൽപ്പറഞ്ഞ ഓരോ ചുവടും നിങ്ങളുടെ വിജയത്തെ സൂചിപ്പിക്കുന്നു.
ഇന്നലത്തെ നിങ്ങളിൽ നിന്ന് ഇന്നത്തെ നിങ്ങളിലേക്കുള്ള പുരോഗതിയുടെ യാത്ര ഒന്ന് വിലയിരുത്തി നോക്കൂ.
സാമ്പത്തിക വിജയം എന്നത് ഒരു ലക്ഷ്യ സ്ഥാനം അല്ല, ഒരു യാത്രയാണെന്ന് പറയുന്നത് അതുകൊണ്ടാണ്.

സാമ്പത്തിക സ്വാതന്ത്ര്യത്തിന് ഒരു വഴികാട്ടി---------------------------നമ്മുടെ ജീവിതത്തിന് വ്യക്തമായ ഒരു ആസൂത്രണം ഉണ്ടെങ്...
29/07/2026

സാമ്പത്തിക സ്വാതന്ത്ര്യത്തിന് ഒരു വഴികാട്ടി
---------------------------
നമ്മുടെ ജീവിതത്തിന് വ്യക്തമായ ഒരു ആസൂത്രണം ഉണ്ടെങ്കിൽ മാത്രമേ സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ കഴിയൂ. പ്രമുഖ സാമ്പത്തിക വിദഗ്ദ്ധരായ ഡേവ് റാംസിയുടെയും സൂസ് ഓർമാന്റെയും ആശയങ്ങൾ ഇതിന് പ്രചോദനം നൽകുന്നവയാണ്. ഘട്ടം ഘട്ടമായി സാമ്പത്തിക സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലേക്ക് എങ്ങനെ ചുവട് വെയ്ക്കാം?

ഒന്നാമതായി വേണ്ടത് വ്യക്തമായ ലക്ഷ്യം ഉണ്ടാവുകയാണ്. അടുത്ത ഒരു വർഷത്തിലും, മൂന്ന് വർഷത്തിലും സാമ്പത്തികമായി നമ്മൾ എവിടെയെത്തണം എന്ന് ആദ്യം തീരുമാനം എടുക്കുക.
നിങ്ങളുടെ സ്വപ്നങ്ങളും ആവശ്യങ്ങളുമൊക്കെ ഒരു കടലാസിലോ, നോട്സ് ആപ്പിലോ എഴുതാവുന്നതാണ്. തുടർന്നുള്ള ഓരോ രൂപ ചെലവഴിക്കുമ്പോഴും അത് ഈ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം.

അടുത്ത ഘട്ടം ബജറ്റ് തയ്യാറാക്കുകയാണ്. ഓരോ മാസവും ആരംഭിക്കുന്നതിന് മുൻപ്, വരാനിരിക്കുന്ന മാസത്തെ ബജറ്റ് തയ്യാറാക്കുക. ശമ്പളത്തിന്റെ ഓരോ ഭാഗവും എവിടെയൊക്കെ വകയിരുത്തണമെന്ന് മുൻ‌കൂർ നിശ്ചയിക്കുക. ഇത് അധികമായി പണം ചെലവഴിക്കുന്നതിനെ തടയും.

മൂന്നാമതായി, ആദ്യം നിങ്ങൾക്ക് വേണ്ടി തന്നെ കുറച്ചു പണം മാറ്റണം എന്നതാണ്. ശമ്പളം കിട്ടുന്ന ദിവസം തന്നെ, ഭാവി നിക്ഷേപത്തിനുള്ള തുക മാറ്റിവെക്കുക. ബാക്കി വരുന്ന തുക കൊണ്ട് മാത്രം ചെലവുകൾ നടത്തി ശീലിക്കുക. ഇത് വഴി സാമ്പത്തിക അച്ചടക്കം പരിശീലിക്കാൻ കഴിയും.

നാലാമത്തെ ഘട്ടം, മുഖ്യ ആവശ്യങ്ങൾക്ക് മാത്രം മുൻഗണന നൽകുക എന്നതാണ്. പൊടുന്നനെ വാങ്ങാൻ തോന്നുന്ന അനാവശ്യ ഭ്രമങ്ങളെ നിയന്ത്രിക്കുക. വരുമാനത്തിനു താഴെയായി മാത്രം ചിലവാക്കി ജീവിക്കുക.

കടങ്ങൾ ക്രമമായി തീർക്കുകയാണ് അടുത്ത ഘട്ടം. ഏറ്റവും ചെറിയ കടങ്ങൾ ഓരോന്നായി ആദ്യം വീട്ടുക. പുതിയ ലോണുകൾ എടുക്കുന്നത് നിലവിലെ കടം വീട്ടുന്നതുവരെ ഒഴിവാക്കുക.

അടിയന്തര നിധി സൃഷ്ടിക്കുകയാണ് മറ്റൊരു ഘട്ടം. എന്തെങ്കിലും അപ്രതീക്ഷിത കാര്യങ്ങൾ ഉണ്ടായാൽ അതിനെ നേരിടാൻ ഒരു എമർജൻസി ഫണ്ട് ഉണ്ടാകണം. ആദ്യം മൂന്ന് മാസത്തെ ചെലവിന് തുല്യമായ തുക സമാഹരിക്കുക, പിന്നീട് അത് 6 മുതൽ 9 മാസം വരെ നമ്മുടെ ജീവിതച്ചെലവിന് തുല്യമായ തുകയിലേക്ക് ഉയർത്തുക.

ദീർഘ കാല നിക്ഷേപങ്ങൾ നടത്തുകയാണ് അടുത്ത ഘട്ടം.
റിട്ടയർമെന്റ് അടക്കമുള്ള ലക്ഷ്യങ്ങൾക്കായി വരുമാനത്തിന്റെ കുറഞ്ഞത് 15 മുതൽ 20 ശതമാനം വരെ മാറ്റിവെയ്ക്കാവുന്നതാണ്. നിക്ഷേപങ്ങളിൽ ഉണ്ടാകുന്ന താൽക്കാലിക ഇടിവുകൾ കണ്ട് ഭയന്ന് പിന്മാറരുത്.

സമ്പത്ത് സംരക്ഷിക്കുകയാണ് മറ്റൊരു ഘട്ടം. ആരോഗ്യ ഇൻഷുറൻസ്, ടേം ലൈഫ് ഇൻഷുറൻസ് എന്നിവ ഉറപ്പാക്കുക. പ്രധാന സാമ്പത്തിക രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുകയും നോമിനിയെ അറിയിക്കുകയും ചെയ്യുക. നമ്മുടെ കാലശേഷം സമ്പത്ത് അർഹമായ കരങ്ങളിൽ തന്നെ എത്തുന്നതിന് വിൽപത്രം എഴുതി രജിസ്റ്റർ ചെയ്യുക.

മാസംതോറും കൃത്യമായ അവലോകനം ചെയ്യുകയാണ് അടുത്ത ലക്ഷ്യം. ഓരോ മാസവും നടത്തിയ നിങ്ങളുടെ വരുമാനം, ചെലവ്, നിക്ഷേപം എന്നിവ വിലയിരുത്തണം. ആവശ്യമായ തിരുത്തലുകൾ വരുത്തി അടുത്ത മാസത്തേക്ക് കുറച്ചു കൂടി മെച്ചപ്പെടാൻ ശ്രമിക്കുകയും വേണം.

സാമ്പത്തിക സ്വാതന്ത്ര്യം എന്ന ഘട്ടത്തിൽ എത്തുമ്പോൾ മേൽപറഞ്ഞ പോലെ കടങ്ങളില്ലാത്ത ജീവിതം, ആവശ്യമായ അടിയന്തര നിധി, വളർച്ച നേടുന്ന നിക്ഷേപങ്ങൾ , സാമ്പത്തിക സുസ്ഥിരത എന്നിവയെല്ലാം നേടിയിട്ടുണ്ടാകും. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയും സന്തോഷത്തോടെ അനുഭവിക്കാനും, ഒപ്പം, നിരാലംബരെയും അനാഥ മന്ദിരങ്ങളെയും സാധിക്കുന്ന രീതിയിൽ സഹായിക്കാനും മറക്കാതിരിക്കുക.
- Sony Joseph QPFP

19/07/2026
ഒരു വർഷം മുമ്പ് എന്റെയൊരു സുഹൃത്ത് വലിയ മാനസിക സമ്മർദ്ധത്തിൽ ആയിരുന്നു. അദ്ദേഹത്തിന്റെ കൂടെ ഐ. ടി. കമ്പനിയിൽ ജോലി ചെയ്യു...
19/07/2026

ഒരു വർഷം മുമ്പ് എന്റെയൊരു സുഹൃത്ത് വലിയ മാനസിക സമ്മർദ്ധത്തിൽ ആയിരുന്നു. അദ്ദേഹത്തിന്റെ കൂടെ ഐ. ടി. കമ്പനിയിൽ ജോലി ചെയ്യുന്ന ചിലരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വെല്ലുവിളികൾ മൂലം പിരിച്ചു വിട്ടുവത്രെ.
തന്റെ ജോലിയും നഷ്ടപ്പെടുമോ എന്ന ആശങ്കയാണ്. ബാങ്കിൽ നിന്ന് കിട്ടിയ ലോൺ ഓഫറുകൾ ഒന്നും പാഴാക്കിയില്ല. ഹോം ലോൺ, കാർ ലോൺ, പേഴ്സണൽ ലോൺ എന്നിവയുടെ മാസ തവണ നല്ലൊരു തുക അടയ്ക്കാൻ ഉണ്ടത്രേ.
ജോലി പോയാൽ പിടിച്ചു നിൽക്കാൻ എമർജൻസി ഫണ്ടില്ല. ബാക്കി ഉണ്ടായിരുന്ന കാശ് ഭാര്യയും കുട്ടികളുമൊത്ത് ഒരു മലേഷ്യൻ യാത്രക്ക് ചെലവാക്കിയത്രേ.
ജോലി നഷ്ടപ്പെട്ടാൽ ലോൺ ഈ. എം. ഐ മുടങ്ങുമോയെന്ന ഭയം ആണ്.
കടം വാങ്ങാൻ കാട്ടിയ ആവേശം ആണ് ചതിച്ചത്.
ആൾ ഭയന്ന പോലെ തന്നെ ജോലി പോയി.
പേടിക്കുന്നതിനെ തന്നെ അവസരമായി കാണാൻ പറഞ്ഞു.
അദ്ദേഹം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് പഠിച്ചു സർട്ടിഫിക്കറ്റ് നേടി.
പിന്നീട് കണ്ടപ്പോൾ പുതിയ ജോലി കിട്ടിയെന്നു പറഞ്ഞു.
പഴയ ശമ്പളം ഇല്ല. എന്നാലും, ഇപ്പോൾ
വലിയ ജോലി സമ്മർദ്ദം ഇല്ലത്രെ.
ഇപ്പോൾ ഒരു ലക്ഷ്യമേ ഉള്ളൂ എന്ന് എന്നോട് പറഞ്ഞു.
കടം ഇല്ലാത്ത ജീവിതം.
ഒപ്പം, വരുമാനത്തിന്റെ അകത്തു ചെലവ് നിറുത്തുന്ന രീതിയിൽ ഉള്ള ജീവിതം.
പ്രതിസന്ധികൾ പലപ്പോഴും മനുഷ്യനു വലിയ തിരിച്ചറിവുകൾ നൽകും.

Address

Cochin
Cochin

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+919645954155

Alerts

Be the first to know and let us send you an email when Sony Joseph posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share